കോഴിക്കോട്: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തെപ്പരഥോത്സവത്തില്‍ ഗണപതിയുടെ തിടമ്പേറ്റാനായി കോഴിക്കോട്ടെത്തിയ ഗജരാജന്‍ പാറമേക്കാവ് പത്മനാഭന് ക്ഷേത്രകമ്മിറ്റി സ്വീകരണം നല്‍കി. കല്ലായ് റോഡ് ആര്യവൈദ്യ ശാല-ജയലക്ഷ്മി ജംഗ്ഷനില്‍ നിന്നും സ്വീകരിച്ച് പത്മനാഭനെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ശിങ്കാരിമേളത്തോടെ നടന്ന സ്വീകരണ പരിപാടിയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രകമ്മിറ്റി ചെയര്‍മാന്‍ എം.എസ്. നാരായണന്‍, തളിബ്രാഹ്മണസമൂഹം പ്രസിഡന്റ് കെ.എന്‍. കൃഷ്ണമണി, സെക്രട്ടറി പി. ധര്‍മ്മരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തെപ്പരഥോത്സവത്തില്‍ ഗണപതിയുടെ തിടമ്പേറ്റാനായി കോഴിക്കോട്ടെത്തിയ പാറമേക്കാവ് പത്മനാഭന്
ക്ഷേത്രകമ്മിറ്റി നല്‍കിയ സ്വീകരണം
















