കൊച്ചി: ലോക്‌സഭയിലേയ്‌ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയും മലയാളിയുമായ റിച്ചാര്‍ഡ് ഹേ എംപിക്ക് ഇന്ന് എറണാകുളത്ത് സ്വീകരണം നല്‍കും. ബിജെപി ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് അഞ്ചുമണിക്ക് ഭാരത് ടൂറിസ്റ്റ് ഹോമില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എ.എന്‍. രാധാകൃഷ്ണന്‍, ശ്യാമള എസ്. പ്രഭു, അഡ്വ. കെ.വി. സാബു, ജഴ്‌സണ്‍ എളംകുളം, പി.സി. തോമസ് എക്‌സ് എംപി, ലൂഡി ലൂയിസ് എംഎല്‍എ, അഡ്വ. നോബിള്‍ മാത്യു, ഫാദര്‍ പോള്‍ തേലക്കാട്ട്, ഫാ. സാബു നെടുനിലത്ത്, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ. എസ്. നഗരേഷ്, നെടുമ്പാശ്ശേരി രവി, ജോസ് ചെമ്പേരി തുടങ്ങിയവര്‍ പ്രസംഗിക്കും.
















