അമ്പലപ്പുഴ: പുറക്കാട് കടല്‍ക്ഷോഭം തുടരുന്നു. ഇന്നലെ രണ്ടു വീടുകള്‍ കൂടി തകര്‍ന്നു. പുറക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡില്‍ പഴയങ്ങാടി പുതുവല്‍ സുദര്ശന്, പുരുഷന് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടല്‍ക്ഷോഭം രൂക്ഷമായിരു തുടരുന്ന സ്ഥലത്താണഅ ഇന്നലെ വീടുകള്‍ തകര്ന്ന്ത്. സുനാമി പദ്ധതി പ്രകാരം നിര്‍മ്മിച്ച നൂറുകണക്കിന് വീടുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്താണ് കൂറ്റന്‍ തിരമാലകള്‍ അടിച്ചുകയറി നാശനഷ്ടം വിതയ്ക്കുന്നത്. കടല്‍ക്ഷോഭം തുടര്‍ന്നാല്‍ ദേശീയപാതയ്ക്കും ഇത് ഭീഷണിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: