പരവൂര്‍: ജി.ദേവരാജന്‍മാസ്റ്റര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പരവൂര്‍ കൊച്ചുഗോവിന്ദന്‍ ആശാന്‍ -കൊച്ചുകുഞ്ഞ് സ്മാരക ദേവരാജ സംഗീത അവാര്‍ഡിനുവേണ്ടിയുള്ള സംസ്ഥാനതല സംഗീത മത്സരം പരവൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കും. ദേവരാജന്‍ മാസ്റ്ററുടെ 88-ാം ജന്മദിനാഘോഷഭാഗമായി 26, 27 തീയതികളില്‍ പരവൂര്‍ എസ്എന്‍വിആര്‍സി ബാങ്ക് ആഡിറ്റോറിയത്തിലാണ് മത്സരം. പ്രാഥമിക റൗണ്ട് മത്സരം 26ന് രാവിലെ 9മുതലും ഫൈനല്‍ റൗണ്ട് മത്സരം 27ന് രാത്രി 7 മണിമുതലുമാണ് നടക്കുന്നത്.മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പ്പര്യം മുള്ളവര്‍-9446043866,9495702743 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
















