കൊച്ചി: ശബരി റെയില്‍പാത നിര്‍മിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും ഇതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പാതയുടെ നിര്‍മാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന റെയില്‍വെയുടെ നിലപാടിനോടുള്ള എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തീരദേശ വികസന കോര്‍പറേഷന്‍ (കെഎസ്‌സിഎഡിസി) കാലടിയില്‍ നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
















