Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡോക്ടര്‍മാരുടെ സമരം: രോഗികള്‍ വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 11:05 pm IST
inErnakulam

കൊച്ചി: സാധാരണക്കാരായ രോഗികളെ വലച്ചുകൊണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം ജില്ലയില്‍ പൂര്‍ണം. മുന്നറിയിപ്പില്ലാതെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തതോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയ ആയിരക്കണക്കിന് രോഗികള്‍ വലഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം താളം തെറ്റി. മുന്‍കൂട്ടി അറിയിക്കാതെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തതു പുലര്‍ച്ചെ കിലോമീറ്ററുകള്‍ യാത്ര ചെയ്തു ആശുപത്രികളിലെത്തിയ രോഗികളെ വലച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുകള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) സംസ്ഥാ്യൂ ഭാരവാഹികള്‍ തിരുവനന്തപുരത്തു സെക്രട്ടേറിയേറ്റിനു മുമ്പില്‍ ്യൂനടത്തുന്ന സമരത്തോട് അനുഭാവം പ്രകടിപ്പിച്ചായിരുന്നു ഡോക്ടര്‍മാരുടെ കൂട്ട അവധി. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി വിഭാഗങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടു. അത്യാഹിത വിഭാഗത്തില്‍ ഓരോ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നു. പനിയും അനുബന്ധ രോഗങ്ങളും പടര്‍ന്നു പിടിച്ചിരിക്കുന്ന സമയത്ത് ഡോക്ടര്‍മാര്‍ അവധിയെടുത്തു സമരം നടത്തുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ജില്ലയ്‌ക്ക് അകത്തും പുറത്തും നിന്നുമായി ദിവസവും നൂറുകണക്കിനു രോഗികളെത്തുന്ന ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പടെ എറണാകുളം ജില്ലയിലെ 400 ഡോക്ടര്‍മാരാണ് ഇന്ന് കൂട്ട അവധിയെടുത്തത്. ജനറല്‍ ആശുപത്രിയില്‍ 70 ഡോക്ടര്‍മാരാണ് കെജിഎംഒഎ യിലുള്ളത്. അത്യാഹിത വിഭാഗത്തിലും എല്ലാ വാര്‍ഡുകളിലെയും അത്യാവശ്യ പരിശോധനകള്‍ക്കുമായി രണ്ടു ഡോക്റ്റര്‍മാര്‍ മാത്രമാണ് ഇന്നലെ ഡ്യൂട്ടിയ്‌ക്ക് ഉണ്ടായിരുന്നത്. ഒപി ടിക്കറ്റ് കൗണ്ടറിനു മുമ്പില്‍ ഇന്നു ഡോര്‍മാര്‍ അവധിയാണെന്ന ബോര്‍ഡ് തൂക്കിയിരുന്നു. രാവിലെ എട്ടിനാണ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചത്. ഒപിയില്‍ ഡോക്ടറെ കാണാന്‍ സാധിക്കാത്തതിനാല്‍ ഹൃദ്രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ അത്യാഹിത വിഭാഗത്തിനു മുമ്പില്‍ കാത്തുനില്‍ക്കേണ്ടിവന്നു.ആലുവ ജില്ലാ ആശുപത്രിയിലെ 35 ഓളം ഡോക്ടര്‍മാരാണ് അവധിയെടുത്ത് സമരത്തില്‍ പങ്കാളികളായത്. അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു.

സമരംചെയ്ത ഡോക്ടര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മുഴുവന്‍ ഡോക്ടര്‍മാരും പങ്കെടുത്തതായി കെജിഎംഒഎ ജില്ലാ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ദിലീപ്കുമാര്‍ അറിയിച്ചു. അസോസിയേഷന്‍ ്യൂനിര്‍ദേശപ്രകാരം അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചതായും ഡോ. ദിലീപ്കുമാര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

Samskriti

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

Samskriti

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.