കൊല്ലം: കണ്ണൂരില്‍ സിപിഎം നേതൃത്വത്തില്‍ ശ്രീനാരായണഗുരുവിന്റെ നിശ്ചലദൃശ്യം കുരിശില്‍ തറച്ചതില്‍ പ്രതിഷേധിച്ച് കൊല്ലത്തു സിപിഎം പിബി അംഗം പിണറായി വിജയന്റെ കോലം തൂക്കിലേറ്റിയ യൂത്തുകോണ്‍ഗ്രസുകാരെ ഡിവൈഎഫ്‌ഐ സംഘം തല്ലിച്ചതച്ചു. ഇന്നലെ വൈകിട്ടു നാലോടെയായിരുന്നു സംഭവം. യൂത്തുകോണ്‍ഗ്രസ് കൊല്ലം മണ്ഡലം പ്രസിഡന്റ് അഡ്വ.വിഷ്ണു സുനില്‍ പന്തളം, ഇരവിപുരം മണ്ഡലം പ്രസിഡന്റ് വിഷ്ണു വിജയന്‍, കെഎസ്‌യു സംസ്ഥാന സെക്രട്ടറി വിനു മംഗലത്ത്, ഒ.ബി രാജേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പ്രതിേഷധ പ്രകടനമായി എത്തിയാണ് ചിന്നക്കടയില്‍ പിണറായിയുടെ കോലം പ്രതീകാത്മകമായി തൂക്കിലേറ്റിയത്. ഇതിനുശേഷം പ്രവര്‍ത്തകള്‍ പിരിഞ്ഞുപോയിരുന്നു. തുടര്‍ന്നു സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ സംഘം നഗരത്തിലെ ഫോട്ടോ ലാബിലിട്ട് യൂത്തുകോണ്‍ഗ്രസുകാരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നു പരിക്കേറ്റവര്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ നാലുപേര്‍ക്കു പരിക്കേറ്റു. മര്‍ദ്ദനം നടക്കുന്നതറിഞ്ഞു പോലീസില്‍ അറിയിച്ചിട്ടും സമയത്തു എത്തിയില്ലെന്നു യൂത്തുകോണ്‍ഗ്രസുകാര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ ഈസ്റ്റ് പോലീസ് കേസെടുത്തു
















