കൊച്ചി: കോതമംഗലം മാര്‍ അത്തനാസിയോസ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിക്കുന്ന ടെക്‌നിക്കല്‍ ഫെസ്റ്റ് തക്ഷക് 11, 12 തീയ്യതികളില്‍ നടക്കും. നാളെ രാവിലെ 10ന് സ്റ്റാര്‍ട്ടപ് വില്ലേജ് മുന്‍ സിഇഒ സിജോ കുരുവിള ഉദ്ഘാടനം ചെയ്യും. വിവിധ പ്രൊഫഷണല്‍ കോളേജുകളില്‍ നിന്നായി പതിനഞ്ചായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കെ.എം. റിജാസ്, കാര്‍ത്തിക് വി. വെങ്കിടേഷ്, കുഞ്ചറിയ കുരുവിള, അശ്വതി ദാസ്, അശ്വതി എ.ജെ. എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















