കൊച്ചി: ജില്ലയിലെ വിവിധ താലൂക്കുകളില്‍ മുദ്ര പതിപ്പിക്കാത്ത മീറ്ററുകളുമായി ഓട്ടം നടത്തിയ 13 ഓട്ടോറിക്ഷകളുടെ ഉടമകള്‍ക്കെതിരേ ലീഗല്‍ മെട്രോളജി വകുപ്പ് നിയമ നടപടികള്‍ ആരംഭിച്ചു.
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന് ഒരു ഓട്ടോറിക്ഷാ ഉടമയ്‌ക്കെതിരേ കേസെടുത്ത് 27,000 പിഴ ഈടാക്കിയതായി ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ സി. ഷാമോന്‍ അറിയിച്ചു. താലൂക്കുകളില്‍ അസി. കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.
















