അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ കാന്‍സര്‍ വിഭാഗം കെട്ടിടത്തിനു പിന്‍ഭാഗത്തു നിന്ന രണ്ടു ചന്ദനമരങ്ങള്‍ മുറിച്ചുമാറ്റി മോഷ്ടിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരനാണു കണ്ടെത്തിയത്.
ഉടന്‍തന്നെ വിവരം അധികൃതരെ ധരിപ്പിക്കുകയും സുപ്രണ്ട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഈ ഭാഗത്ത് ഒരേക്കര്‍ സ്ഥലം തുറന്ന ഭൂമിയായി കിടക്കുന്നെങ്കിലും ജനസാന്ദ്രത വളരെ കുറവാണ്.
ഈ മരത്തിനു ഏകദേശം 12 വര്‍ഷം പഴക്കം കണക്കാക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. തടികള്‍ വെട്ടിമാറ്റിയതിനുശേഷം ഇതിന്റെ ശിഖരങ്ങള്‍ മോഷ്ടാക്കള്‍ ഉപേക്ഷിക്കുകയാണുണ്ടായത്. തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് മോഷ്ടാക്കള്‍ക്കു വേണ്ടി അന്വേഷണം ഉര്‍ജിതമാക്കി.
















