Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദ്വാപരയുഗ സ്മരണയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 11:39 pm IST
inErnakulam

കൊച്ചി: കൃഷ്ണലീലകള്‍ നിറഞ്ഞാടി, നഗരത്തെ അമ്പാടിയാക്കി ബാലഗോകുലത്തിന്റെ ശോഭായാത്രകള്‍. എറണാകുളം നഗരം, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, ചോറ്റാനിക്കര, മട്ടാഞ്ചേരി, പള്ളുരുത്തി എന്നിവിടങ്ങളില്‍ നൂറോളം ശോഭായാത്രകളിലായി പതിനായിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നു.

മറൈന്‍ഡ്രൈവില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണനും ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാലും കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തു. അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. റിട്ട.ജഡ്ജി പി.എസ്. ഗോപിനാഥന്‍ ഗോകുലപതാക കൈമാറി. ടിഡി ക്ഷേത്രത്തില്‍ സ്വാഗതസംഘം അധ്യക്ഷന്‍ പി.ജി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജിഎസ്ബി ക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ ടി. രംഗദാസ പ്രഭു പതാക കൈമാറി. രവിപുരം ക്ഷേത്രത്തില്‍ കുടുംബകോടതി റിട്ട.ജഡ്ജി ലീലാമണി ഉദ്ഘാടനം ചെയ്തു.

ശോഭായാത്രകള്‍ രാജേന്ദ്രമൈതാനി ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി എറണാകുളം ശിവക്ഷേത്രസന്നിധിയില്‍ സമാപിച്ചു. കവി എസ്. രമേശന്‍ നായര്‍, പി.ജി. ജയകുമാര്‍, പി.വി. അതികായന്‍, എസ്. സജികുമാര്‍, സി.ജി. രാജഗോപാല്‍, എസ്. ജയകുമാര്‍, സുധ ദിലീപ്, സുമത് ബാബു, രാജേഷ് ചന്ദ്രന്‍, സുരേഷ്, ജി. സതീഷ് കുമാര്‍, മേലത്ത് രാധാകൃഷ്ണന്‍, എസ്.വി. ഗോപകുമാര്‍, പി.എം. രജിത്ത്, എം. വിപിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി ദേശത്ത് ശ്രീകാര്‍ത്തികേയക്ഷേത്രം, വെളി ശ്രീമാരിയമ്മന്‍ ക്ഷേത്രം, അമരാവതി ശ്രീമദ് ജനാര്‍ദ്ദന ദേവസ്വം, വെളി അമ്പലപ്പറമ്പ് എന്നിവിടങ്ങളില്‍ ശോഭായാത്രകള്‍ നടന്നു. മട്ടാഞ്ചേരി ദേശത്ത് ചെറളായി ഷഷ്ടിപറമ്പ് ദാമോദരക്ഷേത്രം, തുണ്ടിപറമ്പ് ശ്രീഗോപാലകൃഷ്ണക്ഷേത്രം, കേരളേശ്വര്‍ ശിവക്ഷേത്രം, കൂവപ്പാടം ശ്രീകാമാക്ഷിയമ്മന്‍ ക്ഷേത്രം, പാണ്ടിക്കുടി ശ്രീമാരിയമ്മന്‍ ക്ഷേത്രം, അജന്താഭാഗം, ആനവാതില്‍ ശ്രീഗോപാലകൃഷ്ണക്ഷേത്രം, പഴയന്നൂര്‍ അഴിതൃക്കോവില്‍ മഹാവിഷ്ണുേക്ഷത്രം, പനയപ്പിള്ളി പുത്തന്‍കുളങ്ങര മുത്താരമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കൂവപ്പാടത്ത് സംഗമിച്ച് മഹാശോഭാത്രയായി ടിഡി ഹൈസ്‌കൂളില്‍ സമാപിച്ചു. കരുവേലിപ്പടി രാമേശ്വരം ദേശത്ത് ശ്രീഭരദേവതാക്ഷേത്രം, കഴുത്തുമുട്ട് ശ്രീബാലസുബ്രഹ്മണ്യക്ഷേത്രം, ചക്കനാട് ശ്രീമഹേശ്വരി ക്ഷേത്രം, എഡി പുരം ശ്രീകുരുംബ ഭഗവതിക്ഷേത്രം, ആദ്യക്കാട് ശ്രീരാമക്ഷേത്രം, തോപ്പുംപടി അമൃതാനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ രാമേശ്വരം ശിവക്ഷേത്രത്തില്‍ സമാപിച്ചു.

തൃക്കാക്കര: വാഴക്കാലയില്‍ നിന്നുമുള്ള ശോഭായാത്ര ചെമ്പുമുക്ക് വഴി ആലിന്‍ചുവട് പൊക്കാളം മഹാദേവക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.

ചോറ്റാനിക്കര: വടവുകോട്, പുത്തന്‍കുരിശ്, തിരുവാണിയൂര്‍, ചോറ്റാനിക്കര, ആമ്പല്ലൂര്‍, എടയ്‌ക്കാട്ടുവയല്‍, മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകളിലെ 40 കേന്ദ്രങ്ങളില്‍ നിന്നും ശോഭായാത്രകള്‍ പുറപ്പെട്ട് ഈരംകുഴി മഹേശ്വരക്ഷേത്രം, പുത്തന്‍കുരിശ് കാവ് ഭഗവതിക്ഷേത്രം, കക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുരിയമംഗലം നരസിംഹസ്വാമിക്ഷേത്രം, മറ്റക്കുഴി മഹാദേവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ സമാപിച്ചു.

മരട്: മരട് തിരു അയിനി ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര പൂണിത്തുറ വളപ്പിക്കടവ് ശ്രീവൈഷ്ണവ തമ്പുരാന്‍ ക്ഷേത്രത്തില്‍ സമാപിച്ചു.

നെട്ടൂര്‍ വടക്ക് കുമാരപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശോഭായാത്ര തട്ടയ്‌ക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.  കുമ്പളം തെക്ക് ശാസ്താ ക്ഷേത്രത്തില്‍ നിന്നും കുമ്പളം നോര്‍ത്തില്‍ നിന്നും ശോഭായാത്രകള്‍ കുമ്പളം സെന്ററില്‍ സംഗമിച്ച് ശ്രീലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ സമാപിച്ചു. പനങ്ങാട് വ്യാസപുരം ശിവക്ഷേത്രത്തില്‍ നിന്നും കോതേശ്വരം ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ ബണ്ട് ജംഗ്ഷനിന്‍ സംഗമിച്ച് ഉദയത്തുംവാതില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ടൗണില്‍ പള്ളിപ്പറമ്പുകാവ് ക്ഷേത്രം, കണ്ണന്‍കുളങ്ങര കണ്ണന്‍തൃക്കോവില്‍ക്ഷേത്രം, ചക്കംകുളങ്ങര മഹാദേവക്ഷേത്രം, ശ്രീനിവാസന്‍ കോവില്‍, വെള്ളാങ്കില്‍ തെരുവില്‍ ആലുങ്കല്‍ ക്ഷേത്രം, കണ്ണന്‍കുളങ്ങര ബാലവിനായക ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ശോഭായാത്രകള്‍ ആരംഭിച്ച് ശ്രീപൂര്‍ണത്രയീശക്ഷേത്രത്തില്‍ സമാപിച്ചു. ചാലിയത്ത് ധര്‍മ്മദൈവക്ഷേത്രം, തമ്മണ്ടരി ക്ഷേത്രം, പറമേക്കാവ് ഭഗവതിക്ഷേത്രം, പാവംകുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ പുതിയകാവ് ഭഗവതിക്ഷേത്രസന്നിധിയില്‍ സമാപിച്ചു.

എരൂര്‍ ഭാഗത്ത് കോടംകുളങ്ങര ശാസ്താക്ഷേത്രം, ഐരേറ്റില്‍ ഭഗവതിക്ഷേത്രം, മാരാംകുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പിഷാരിക്കോവില്‍ ക്ഷേത്രം, കണിയാമ്പുഴ ജംഗ്ഷനില്‍ വൈളാം ഭഗവതിക്ഷേത്രം, ശാസ്താക്ഷേത്രം, അന്തിമഹാകാളന്‍ ക്ഷേത്രം എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ മുതുകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. എരൂര്‍ വടക്കേ അറ്റത്തുനിന്നും ആരംഭിച്ച ശോഭായാത്ര പുത്തന്‍കുളങ്ങര മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു.

ഇരുമ്പനത്ത് കളരിക്കല്‍ ജംഗ്ഷന്‍, ചിത്രപ്പുഴ വട്ടോലില്‍ ഭഗവതിക്ഷേത്രം, മകളിയം ശ്രീരാമസ്വാമി ക്ഷേത്രം, ഉദയംപേരൂര്‍ മുച്ചൂര്‍ക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടന്നു.

ആലുവ: ബാലഗോകുലം ആലുവ ജില്ലയില്‍ 172 ശോഭായാത്രകള്‍ നടന്നു. ആലുവ, പറവൂര്‍, കാലടി, അങ്കമാലി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ മഹാശോഭായാത്രകള്‍ നടന്നു.

തേവയ്‌ക്കല്‍: തേവയ്‌ക്കല്‍ മുക്കോട്ടില്‍ ക്ഷേത്രത്തിലെ ശോഭായാത്ര കുഴിക്കാട്ട് കാവ് ശിവഗിരി, മണിയത്ര, ആനക്കുഴിക്കാട്ട്, മുളന്തുരുത്തി, പൊന്നക്കുടം, പുതുശ്ശേരി മുകള്‍ എന്നീ സ്ഥലങ്ങളിലെ ശോഭായാത്രകളുമായി സംഗമിച്ച് കങ്ങരപ്പടി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുക്കോട്ടില്‍ ക്ഷേത്രത്തില്‍ തന്നെ സമാപിച്ചു.

പറവൂര്‍: പറവൂര്‍ കിഴക്കേപ്രം പാലാരി ക്ഷേത്രം, തോന്നിയകാവ് ക്ഷേത്രം, വെളുത്താട്ട് വടക്കന്‍ ചൊവ്വ ഭഗവതി ക്ഷേത്രം, പെരുമ്പടന്ന ശിവക്ഷേത്രം, പെരുമ്പടന്ന അണ്ടിശ്ശേരി ക്ഷേത്രം, വാണിയക്കാട് എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ മഹാശോഭായാത്രയായി കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

പറവൂര്‍: മുനമ്പം ശ്രീകൃഷ്ണ മഹാക്ഷേത്രത്തില്‍ നിന്നും ശോഭായാത്ര ആരംഭിച്ച് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും കോലോത്തും കടവില്‍നിന്നും ആനന്ദപുരം ആലുങ്കല്‍ മഹാവിഷ്ണുക്ഷേത്രത്തില്‍നിന്നും ആരംഭിച്ച ശോഭായാത്രകള്‍ കോലോത്തുംകടവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും സമാപിച്ചു.

കാലടി: മറ്റൂര്‍ വാമനപുരം ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. തുറവുംകര വിവേകാനന്ദ നഗര്‍, മുല്ലക്കല്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ സംഗമിച്ച് നമ്പിള്ളി പന്തയ്‌ക്കല്‍ ക്ഷേത്രത്തില്‍ സമാപിച്ചു.

പള്ളുരുത്തി: ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ വീഥികള്‍ നിറഞ്ഞതോടെ പള്ളുരുത്തിയിലെ നഗര വീഥികള്‍ അമ്പാടിയാക്കി.

പള്ളുരുത്തി കടേ ഭാഗം എസ്.പി.പുരം കുമാരസ്വാമി ക്ഷേത്രം, വെങ്കിടാചല പതി ക്ഷേത്രം, ശ്രീ ഭവാനീശ്വര മഹാക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ വലിയ പുല്ലാര ശങ്കരനാരായണ ക്ഷേത്രത്തില്‍ സമാപിച്ചു.

ഇടക്കൊച്ചി കുമ്പളം ഫെറി, ശാസ്താ ക്ഷേത്രം, ഗുരുദേവ ദര്‍ശന സംഘം ഹാള്‍ ഇവിടങ്ങളില്‍ നിന്നുള്ള ശോഭയാത്രകള്‍ ഏറണാട്ടു വനദുര്‍ഗ്ഗാക്ഷേത്രത്തിലെ ശോഭായാത്രയുമായി സംഗമിച്ച് വനദുര്‍ഗ്ഗാക്ഷേത്രത്തില്‍ സമാപിച്ചു.

കുമ്പളങ്ങി വെളിപറമ്പില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു.

ചാലിപ്പുറം വേണുഗോപാല ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര കണ്ടക്കടവ് കാര്‍ത്യായനി ക്ഷേത്രത്തില്‍ സമാപിച്ചു.

നിരവധി ഭജന സംഘങ്ങളുടെ അകമ്പടിയോടെ നീങ്ങിയ ശോഭായാത്രയില്‍ വിവിധ ടാബ്ലോകളും അണിനിരന്നു.

വിപി മോഹനന്‍, കെ. ഡി ദയാപരന്‍, പി എസ് മണികണ്ഠന്‍, വി.എന്‍ വിനോദ്,  വി കെ സുരേഷ്, കെ ബി കാര്‍ത്തികേയന്‍, പി എസ് മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആലുവ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ആലുവയില്‍ നടന്ന ശോഭയാത്ര ഡോ. ലളിതാംബിക ഉദ്ഘാടനം ചെയ്‌യു. നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാര്‍ താളമേളങ്ങളുടെയും ഭജനാസംഘങ്ങളുടെയും അകമ്പടിയോടെ നഗരം ചുറ്റി ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സംഗമിച്ചശേഷം പ്രസാദവിതരണവും ദീപരാധനയും നടത്തി.

മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടമിരോഹിണിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി കല്ലംകുന്ന് വിവേകാനന്ദ ബാലഗോകുലം നടത്തിയ ശോഭായാത്രയില്‍ നൂറുകണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്തു. കുട്ടികള്‍ കണ്ണന്റെയും ഗോപികമാരുടെയും വേഷംകെട്ടി. ചാത്തന്നൂര്‍ ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്ര വെൡയനാട്വഴി മുകുന്ദപുരം ക്ഷേത്രത്തില്‍ സമാപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്
Varadyam

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

Thiruvananthapuram

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

Kerala

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

World

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

Varadyam

കവിത: അശോകവനിയില്‍ നിന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.