കൊട്ടാരക്കര: കലയപുരം സങ്കേതത്തില്‍ നടന്നുവന്ന ആശ്രയ നാടകോത്സവം സമാപിച്ചു. സമാപനസമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ആശ്രയ വൈസ് പ്രസിഡന്റ് എന്‍.പി.പുന്തല അധ്യക്ഷനായി. ചലച്ചിത്ര നടന്‍ മധു വിശിഷ്ടവ്യക്തികളെ ആദരിക്കലും അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ചു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്‌സ് കൊട്ടാരക്കര-പുനലൂര്‍’ഭദ്രസനാധിപന്‍ ഡോ. യൂഹാന്‍ മാര്‍ തേവോദോറസ്, മാര്‍ത്തോമ്മാസഭ’കൊട്ടാരക്കര-പുനലൂര്‍ ഭദ്രസനാധിപന്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസിസ്, ചലച്ചിത്ര-നാടക ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുജാത, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഉത്തമന്‍, കൊപ്പാറ രഘു, കെ.രാമചന്ദ്രന്‍ പിള്ള, ആശ്രയ സെക്രട്ടറി കലയപുരം ജോസ്, കെ.ജി.ജോര്‍ജ്ജുകുട്ടി എന്നിവര്‍ സംസാരിച്ചു.
















