Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അഴിമതിയാരോപണത്തില്‍ പൊട്ടിത്തെറിച്ച് മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 09:47 am IST
inKollam

കൊല്ലം: ഭരണപ്രതിപക്ഷഭേദമില്ലാതെ അഴിമതിയാരോപണത്തില്‍ ചര്‍ച്ചകള്‍ മുറുകിയതോടെ മേയര്‍ പൊട്ടിത്തെറിച്ചു. തനിക്ക് അഴിമതി നടത്തി പണമുണ്ടാക്കേണ്ട കാര്യമില്ലെന്നും ആ സംസ്‌കാരം മറ്റു ചിലര്‍ക്ക് അവകാശപ്പെട്ടതാണെന്നുമുള്ള മേയര്‍ ഹണിയുടെ മറുപടി പ്രതിപക്ഷത്തെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്നതായി.

ഇന്നലെ രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് മേയര്‍ ഹണി പൊട്ടിത്തെറിച്ചത്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ചര്‍ച്ച വേണ്ടെന്ന് മേയറും ഡെപ്യൂട്ടി മേയറും നിലപാടെടുത്തെങ്കിലും അതിനെ അവഗണിച്ച് ആര്‍എസ്പി അംഗം എന്‍.നൗഷാദാണ് അഴിമതി ആരോപണം ഉന്നയിച്ചത്. പതിനൊന്നാം വാര്‍ഡിലെ വനിതക്ക് ഭവനനിര്‍മാണസഹായമായി രണ്ട് ലക്ഷം രൂപ നല്‍കിയതായും പന്ത്രണ്ടാംവാര്‍ഡിലെ ഷോര്‍ട്ട് ലിസ്റ്റിലേക്ക് പേര് തിരുകികയറ്റികൊണ്ടാണിതെന്നും ആരോപിച്ച നൗഷാദ് ഒരുലക്ഷം രൂപ ഇതിന്റെ പേരില്‍ മേയര്‍ അവരില്‍ നിന്നും കൈപ്പറ്റിയെന്നും ആക്ഷേപം ഉന്നയിച്ചു. ഇതിനുപിന്നാലെ സംസാരിച്ച സിപിഎമ്മിലെ പ്രൊഫ.സുലഭ ആരോപണത്തെ ശക്തിപ്പെടുന്നവിധം സംസാരിച്ചത് പ്രതിപക്ഷത്തിന് വീണുകിട്ടിയ വടിയായി.

കോര്‍പ്പറേഷന്‍ പരിധിയില്‍ ബങ്ക് സ്ഥാപിക്കുന്നതിലെ അഴിമതിയും കുടുംബശ്രീയുടെ പേരില്‍ ബാങ്ക് വായ്‌പയെടുത്തുള്ള തട്ടിപ്പും തെരുവ് വിളക്ക് കത്താത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രതിപക്ഷാംഗങ്ങള്‍ മുന്‍കാലത്തേക്കാല്‍ ശക്തമായി ഉന്നയിച്ചതോടെ ഭരണപക്ഷ അംഗങ്ങളും പ്രതിരോധവുമായി എഴുന്നേറ്റു. ബാങ്ക് വായ്‌പ തട്ടിപ്പിന് സഹായിച്ച കൗണ്‍സിലറുടെ പേര് വിഷയം ഉന്നയിച്ച കോണ്‍ഗ്രസിലെ സി.വി.അനില്‍കുമാറും മാജിത വഹാബും വെളിപ്പെടുത്തണമെന്നായിരുന്നു സിപിഎം അംഗങ്ങളുടെയും മേയറുടെയും ആവശ്യം. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അതില്‍ വ്യക്തതയും തെളിവും വേണം. ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്‌ട്രീയലക്ഷ്യം വച്ചാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാനാണ് അംഗങ്ങള്‍ നോക്കേണ്ടതെന്നും അല്ലാത്ത വൃത്തികെട്ട രാഷ്‌ട്രീയം കളിക്കരുതെന്നും മേയര്‍ പറഞ്ഞു.

കോര്‍പ്പറേഷന്റെ അധീനതയില്‍ കിളികൊല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മഹിളാമന്ദിരവും ചൂടേറിയ ചര്‍ച്ചയായി. പലവിധ പീഡനങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഇരപ്പെട്ട് അന്തേവാസികളായി കഴിയുന്നവരെ ചിലര്‍ ചൂഷണം ചെയ്യുന്നുവെന്ന ആക്ഷേപം സിപിഐ അംഗം ഉളിയക്കോവില്‍ ശശിയാണ് ഉന്നയിച്ചത്. വിഐപി കാറ്റഗറിയില്‍പെട്ട സ്ഥിരം സന്ദര്‍ശകര്‍ അവിടെയുണ്ടെന്നും ചില ദിവസങ്ങളില്‍ സ്ഥാപനത്തില്‍ തങ്ങാറുണ്ടെന്നും അന്തേവാസികളെ സിനിമക്കും സര്‍ക്കസിനും കൊണ്ടുപോകുന്നുണ്ടെന്നും ഇതിന് സൂപ്രണ്ട് അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ശശി ആവശ്യപ്പെട്ടു. ഇതിനു പിന്തുണയുമായി കോണ്‍ഗ്രസ് അംഗം സതീഷ്‌കുമാറും എഴുന്നേറ്റു. എന്നാല്‍ ഇതിനെ ശക്തമായി പ്രതിരോധിച്ച സിപിഎമ്മിലെ എസ്.ജയനും രാജേന്ദ്രബാബുവും സ്ഥാപനത്തെ അവഹേളിക്കരുതെന്നും അന്തേവാസികളെ വേദനിപ്പിക്കരുതെന്നും ചൂണ്ടിക്കാട്ടി.

കട്ടച്ചല്‍ കായലില്‍ ഒഴുക്ക് നിലച്ച് മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിക്കുന്നതിനെ പറ്റിയാണ് മീനാകുമാരിക്ക് പറയാനുണ്ടായിരുന്നത്. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. തെരുവ് വിളക്ക് പ്രശ്‌നത്തില്‍ ഇനിയും നാട്ടുകാരുടെ അസഭ്യം കേള്‍ക്കാനാകില്ലെന്ന് പറഞ്ഞ തേവള്ളി ഡിവിഷന്‍ കൗണ്‍സിലര്‍ എസ്.ഗോപിനാഥന്‍ ഇനിയെങ്കിലും സത്യാവസ്ഥ ജനങ്ങളോട് പറയണമെന്നും ആവശ്യപ്പെട്ടു. തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിന്റെ കരാര്‍ അവസാനിച്ചതായും പുതിയ കരാര്‍ മറ്റൊരു കമ്പനിയെ ഏല്‍പ്പിച്ചതായും ചെയര്‍മാന്‍ എസ്.ശ്രീകുമാര്‍ യോഗത്തില്‍ അറിയിച്ചു. പോസ്റ്റില്‍ ഇരട്ട ട്യൂബ് സെറ്റിന് പകരം അവര്‍ 40 വാള്‍ട്ടിന്റെ എല്‍ഇഡി ബള്‍ബായിരിക്കും സ്ഥാപിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ റെയില്‍വെ സ്റ്റേഷന്‍ മുതല്‍ കര്‍ബല വരെ ആദ്യം സ്ഥാപിക്കുമെന്നും ശ്രീകുമാര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.