Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ക്കാര്‍-ട്രേഡ് യൂണിയന്‍ ചര്‍ച്ച സമാപിച്ചു; പത്ത് ആവശ്യങ്ങള്‍ അംഗീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2015, 10:26 pm IST
in India

ന്യൂദല്‍ഹി: തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവെച്ച പന്ത്രണ്ട് ആവശ്യങ്ങളില്‍ പത്തും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. മിനിമം വേതനം, കരാര്‍ തൊഴില്‍ എന്നിവ ഉള്‍പ്പെടെ പ്രധാന എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടതോടെ സപ്തംബര്‍ 2ന് പ്രഖ്യാപിച്ചിരിക്കുന്ന പൊതുപണിമുടക്ക് തൊഴിലാളി സംഘടനകള്‍ പിന്‍വലിച്ചേക്കും. ഇതുസംബന്ധിച്ച ചര്‍ച്ചയ്‌ക്കായി ഇന്ന് 3 മണിക്ക് ഐഎന്‍ടിയുസി ആസ്ഥാനത്ത് തൊഴിലാളി സംഘടനകള്‍ യോഗം ചേരും.

കേന്ദ്രധനമന്ത്രി, തൊഴില്‍മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ രാജ്യത്തെ തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചത്. മിനിമം വേതനം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ അവിടുത്തെ ജനങ്ങളുടെ സാമ്പത്തിക നിലവാരം അനുസരിച്ച് മൂന്നായി തിരിച്ച് മിനിമം വേതനം നടപ്പാക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശം കേന്ദ്രതൊഴില്‍ മന്ത്രാലയം പുറപ്പെടുവിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. കരാര്‍ തൊഴില്‍രീതി ഉല്‍പ്പാദന-നിര്‍മ്മാണ മേഖലകളില്‍ നിന്നും പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നും രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ അംഗത്വം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അംഗന്‍വാടി-ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി സമൂഹത്തിനായി 8 കേന്ദ്രപദ്ധതികള്‍ ഉപയോഗപ്പെടുത്തും. ജന്‍ധന്‍ യോജന, ജീവന്‍ ഭീമ, ജീവന്‍ സുരക്ഷ, അടല്‍ പെന്‍ഷന്‍ യോജന, യുവിന്‍ കാര്‍ഡ്, മിനിമം പെന്‍ഷന്‍, മുദ്രബാങ്ക്, സുകന്യ സമൃദ്ധി എന്നീ പദ്ധതികളാണ് തൊഴിലാളി സമൂഹത്തിനായി നടപ്പാക്കുന്നത്.

ട്രേഡ് യൂണിയനുകളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് നിലവില്‍ 1-2 വര്‍ഷം കാലതാമസമെടുത്തിരുന്നത് 45 ദിവസമാക്കി നിജപ്പെടുത്തി. 45 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ ലഭ്യമാകുന്നില്ലെങ്കില്‍ സ്വാഭാവികമായും ട്രേഡ് യൂണിയന്‍ രജിസ്റ്റര്‍ ചെയ്തതായി കണക്കാക്കപ്പെടും. 21000 രൂപ വരെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് ബോണസ് ലഭ്യമാക്കും. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തെഴുതും. തൊഴില്‍ നിയമ ഭേദഗതി ത്രികക്ഷി സംവിധാനത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷം മാത്രമേ പാര്‍ലമെന്റില്‍ അവതരിപ്പിക്കൂ തുടങ്ങിയ കാര്യങ്ങളും യോഗത്തില്‍ തീരുമാനിച്ചു.

കുറഞ്ഞ പെന്‍ഷന്‍ 3000 ആക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നിലവില്‍ വരുമ്പോള്‍ 15 രൂപ വരെ മാസ പെന്‍ഷന്‍ ഉണ്ടായിരുന്നെന്നും അതാണ് ആയിരമായി നിജപ്പെടുത്തിയിരിക്കുന്നതെന്നുമുള്ള വിശദീകരണം തൊഴിലാളി സംഘടനകള്‍ അംഗീകരിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കി. ധാന്യങ്ങള്‍ക്കൊഴികെ മറ്റെല്ലാ സാധനങ്ങള്‍ക്കും വിലനിയന്ത്രണം ബാധകമാക്കിയെന്നും ധാന്യങ്ങളുടെ വിലയും നിയന്ത്രണവിധേയമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനാവശ്യമായ സ്‌കില്‍ വികസനം, ഡിജിറ്റല്‍ ഇന്ത്യ, മേയ്‌ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും ട്രേഡ് യൂണിയനുകളെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇതേ തുടര്‍ന്ന് സപ്തംബര്‍ 2ന് പ്രഖ്യാപിച്ചിരിക്കുന്ന പൊതുപണിമുടക്കില്‍ നിന്നും ട്രേഡ് യൂണിയനുകള്‍ പിന്തിരിയണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയോട് വിവിധ ട്രേഡ് യൂണിയനുകള്‍ അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയുടെ ആദ്യ ദിനം തന്നെ സമരവുമായി മുന്നോട്ടെന്ന നിലപാടാണ് സിഐടിയു എടുത്തിരിക്കുന്നത്. എങ്കിലും മറ്റു യൂണിയനുകളുടെ നിലപാട് സിഐടിയുവിനെയും പണിമുടക്കില്‍ നിന്നും പിന്തിരിയാന്‍ നിര്‍ബന്ധിതമാക്കിയേക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ ബിഎംഎസ് സമ്പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

Samskriti

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

പുതിയ വാര്‍ത്തകള്‍

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.