തിരുവനന്തപുരം: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. 20 cm വീതമാണ് തുറന്നത്. നെയ്യാർ ഡാമിലെ പരമാവധി ജലനിരപ്പ് 84.750 മീറ്റർ ആണ്. നിലവിൽ ജലനിരപ്പ് 84.750 മീറ്റർ ആയതോടെയാണ് തീരുമാനം. വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് ശക്തമാണ്. വനപ്രദേശങ്ങളിലും മഴ ശക്തി ആർജിച്ചിട്ടുണ്ട്. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.
















