Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 1, 2026, 09:37 am IST
inEditorial

വിദ്യാഭ്യാസ മേഖലയ്‌ക്ക് വലിയ മുതല്‍ക്കൂട്ടാവുകയും, വിദ്യാര്‍ത്ഥികളുടെ ഭാവി ശോഭനമാക്കുകയും ചെയ്യുന്ന പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമണ്. പദ്ധതിയില്‍ നിന്ന് പിന്മാറാനാകില്ലെന്നും, ഏതൊക്കെ സ്‌കൂളുകളില്‍ നടപ്പാക്കണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറയുന്നു. ഈ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ഫണ്ടാണെന്നും, അത് വാങ്ങുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും യുഡിഎഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ പറഞ്ഞിരിക്കുന്നത് വിശ്വാസത്തിലെടുക്കാം. പദ്ധതിയോട് വിയോജിപ്പുള്ള മുസ്ലിംലീഗ് കൂടി പങ്കെടുത്ത യോഗത്തിലാണ് നയപരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇനി രാഷ്‌ട്രീയപ്രേരിതമായി ഇതില്‍നിന്ന് പിന്മാറില്ലെന്ന് കരുതാം.

യുഡിഎഫിന് ഉണ്ടായിരിക്കുന്നത് വൈകി വന്ന വിവേകമാണ്. കാരണം പിണറായി സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി കരാറില്‍ ഒപ്പുവച്ചതിനെതിരെ നിയമസഭയ്‌ക്കകത്തും പുറത്തും വലിയ പ്രതിഷേധം ഉയര്‍ത്തിയവരാണ് കോണ്‍ഗ്രസ്സും യുഡിഎഫ് ഘടകകക്ഷികളും. എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ സിപിഐയാണ് തങ്ങള്‍ വലിയ പുള്ളികളാണെന്ന് വരുത്താന്‍ പിഎം ശ്രീ പദ്ധതിയില്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. ഇതിനെ പിന്തുണയ്‌ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കരാറില്‍ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാന്‍ വ്യവസ്ഥയില്ലാതിരുന്നിട്ടും അങ്ങനെ ചെയ്തതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി. ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളുടെ താല്പര്യം മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രഖ്യാപിച്ച മന്ത്രി തന്നെയാണ് പിന്നീട് മലക്കം മറിഞ്ഞത്. അന്ന് ഒപ്പുവച്ച കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം. ഇത് നടപ്പാക്കേണ്ട ബാധ്യത മാത്രമേ യുഡിഎഫ് സര്‍ക്കാരിനുള്ളൂ.

പിഎം ശ്രീ പദ്ധതി നടപ്പാക്കാതിരിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ വഞ്ചിക്കുന്നതിന് തുല്യമായിരിക്കും. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഫണ്ട് ഉപയോഗിച്ച് ബ്ലോക്ക് തലത്തില്‍ ഒരു സ്മാര്‍ട്ട് സ്‌കൂളാണ് സ്ഥാപിക്കുക. അഞ്ചുവര്‍ഷത്തേക്ക് ഒരു സ്‌കൂളിനു കേന്ദ്രവിഹിതമായി 18 കോടി രൂപ വരെ ലഭിക്കും. സ്മാര്‍ട്ട് ക്ലാസ്, ഡിജിറ്റല്‍ ലാബ്, സ്റ്റെം ലാബ്, ലൈബ്രറി, കളിസ്ഥലം, കുടിവെള്ളം, ടോയ്ലറ്റ് നവീകരണം എന്നിവ സ്‌കൂളില്‍ സജ്ജീകരിക്കും. സ്‌കൂള്‍ ഹെല്‍ത്ത് ക്ലിനിക്, കൗണ്‍സിലിങ്, കായിക പരിശീലനം എന്നിവ ഏര്‍പ്പെടുത്തും. സോളാര്‍ പാനല്‍, മഴവെള്ള സംഭരണം, ജൈവ പച്ചക്കറി തോട്ടം എന്നിവയുമുണ്ടാക്കും. കേരളത്തിനു മാത്രമായി ഇത്തരം 700 ലേറെ സ്‌കൂളുകള്‍ ലഭിക്കും എന്നറിയുമ്പോള്‍ അതിന്റെ നേട്ടം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. കുട്ടികള്‍ക്ക് ഗ്രാമത്തിലെ സ്‌കൂളില്‍ത്തന്നെ കേന്ദ്രീയ വിദ്യാലയ നിലവാരത്തിലുള്ള ലാബ് സൗകര്യം കിട്ടും.

ടീച്ചര്‍മാര്‍ക്ക് പരിശീലനവും രാജ്യത്തെ മറ്റ് സ്‌കൂളുകള്‍ കാണാനുള്ള അവസരവും ലഭിക്കും. പ്രതിപക്ഷം ഭരിക്കുന്ന മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ ഇവയൊക്കെ വാങ്ങിയെടു ക്കുമ്പോള്‍ കേരളം മാത്രം എതിര്‍ക്കുന്നത് അങ്ങേയറ്റം ദുരുദ്ദേശ്യപരമാണ്.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കണമെന്നും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അത് ആവശ്യമാണെന്നും ബിജെപിയും എബിവിപിയും ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനകളും ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ സങ്കുചിത രാഷ്‌ട്രീയ താല്പര്യം സംരക്ഷിക്കാന്‍ എതിര്‍ ചേരിയില്‍പ്പെട്ട സിപിഐയുമായി ചേര്‍ന്ന് പദ്ധതിക്കെതിരെ പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ചെയ്തത്. അന്ന് മോശമായിരുന്ന പിഎം ശ്രീ പദ്ധതി ഇപ്പോള്‍ എന്തുകൊണ്ട് നല്ലതായെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ പേരും ചിത്രവുമൊക്കെ വയ്‌ക്കണമെങ്കില്‍ അതില്‍ ആരും വിഷമിക്കേണ്ട കാര്യമില്ല. സംസ്ഥാനത്തെ വലുതും ചെറുതുമായ പദ്ധതികളില്‍ മന്ത്രിമാരുടെ പേരുകള്‍ വയ്‌ക്കുന്നവര്‍ കേന്ദ്ര പദ്ധതികളില്‍ പ്രധാനമന്ത്രിയുടെ പേരിനെയും ചിത്രത്തെയും എതിര്‍ക്കുന്നത് ദേശവിരുദ്ധ മനോഭാവം ഉള്ളതുകൊണ്ടാണ്.

Tags: PM Shri SchemeKerala SchoolsKerala joins PM SHRI scheme
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Article

രാഷ്‌ട്രീയത്തിനപ്പുറം പി.എം. ശ്രീ പദ്ധതി

Kerala

വിദ്യാഭ്യാസ ചെലവിനു പണം ഇല്ല; വിഡിക്കും പ്രിയമായി പിഎം ശ്രീ

പുതിയ വാര്‍ത്തകള്‍

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.