Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്മാര്‍ട്ട് സിറ്റി പ്ലാന്‍ ഉടന്‍ സമര്‍പ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2015, 10:22 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ നഗരങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ട നഗരങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട 100 നഗരങ്ങളില്‍ 98 എണ്ണത്തിന്റെ പേരാണ് ഇന്നലെ കേന്ദ്രനഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പ്രഖ്യാപിച്ചത്.

നഗരങ്ങളില്‍ 24 എണ്ണം സംസ്ഥാന തലസ്ഥാനങ്ങളാണ്. 24എണ്ണം വ്യാവസായിക കേന്ദ്രങ്ങളും 18 എണ്ണം സാംസ്‌ക്കാരിക,വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ്. 5 തുറമുഖ നഗരങ്ങളും 3 വിദ്യാഭ്യാസ-ആരോഗ്യകേന്ദ്രങ്ങളും പട്ടികയില്‍ ഇടംപിടിച്ചു. ഉത്തര്‍പ്രദേശിന് അനുവദിച്ച 13ല്‍ ഒരെണ്ണം പ്രഖ്യാപിച്ചിട്ടില്ല. ജമ്മുകാശ്മീര്‍ ഏതു നഗരത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനമെടുത്തില്ല.

ഒരുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള 8 നഗരങ്ങള്‍ പദ്ധതിയില്‍ ഇടംപിടിച്ചു. ഒരുലക്ഷം മുതല്‍ 5 ലക്ഷം വരെ ജനസംഖ്യയുള്ള 35 നഗരങ്ങളും 5-10 ലക്ഷം ജനസംഖ്യയുള്ള 21 നഗരങ്ങളും സ്മാര്‍ട്ട് സിറ്റി പട്ടികയിലുണ്ട്. ഇതില്‍ കൊച്ചിയും ഉള്‍പ്പെടും. 10-25ലക്ഷം വരെ ജനസംഖ്യയുള്ള 25 നഗരങ്ങളുണ്ട്. 25-50ലക്ഷം ജനസംഖ്യയുള്ള 5 നഗരങ്ങളും 50ലക്ഷത്തിന് മുകളില്‍ ആളുകള്‍ അധിവസിക്കുന്ന നാല് മഹാനഗരങ്ങളും പദ്ധതിയില്‍ ഉള്‍പ്പെട്ടു.

65 ചെറിയ നഗരങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതു വഴി നഗരങ്ങളുടെ വികസനം കൃത്യമായ രീതിയില്‍ ആരംഭത്തില്‍ മുതല്‍ നടപ്പാക്കാനാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഇറ്റാനഗര്‍, പാട്‌ന, ഷിംല, ബംഗലൂരു, ദമാന്‍,തിരുവനന്തപുരം, പുതുച്ചേരി, ഗാങ്‌ടോക്, കൊല്‍ക്കത്ത എന്നീ തലസ്ഥാന നഗരങ്ങള്‍ പദ്ധതിയില്‍ ഇടംപിടിക്കാതിരുന്നത് തന്നെ നഗരങ്ങളുടെ പ്രധാന്യത്തെ അടിസ്ഥാനമാക്കിയല്ല സ്മാര്‍ട്ട് സിറ്റികള്‍ നടപ്പാക്കുന്നത് എന്നതിന്റെ തെളിവാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

രാജ്യത്തെ ആകെ നഗര ജനസംഖ്യയുടെ 35ശതമാനമായ 13കോടി പേര്‍ അധിവസിക്കുന്ന നഗരങ്ങളാണ് 98 എണ്ണം. അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍(അമൃത്) പദ്ധതികൂടി നടപ്പാകുന്നതോടെ നഗരങ്ങളിലെ 80 ശതമാനവും പദ്ധതിയുടെ കീഴിലെത്തും.

ജനറം പദ്ധതി വഴി നഗരങ്ങള്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് ലഭിച്ചത് കേവലം 36,000 കോടി രൂപയായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ 3ലക്ഷം കോടി രൂപയാണ് വിവിധ നഗരവികസന പദ്ധതികള്‍ക്കായി വകയിരുത്തിയത്.

സ്മാര്‍ട്ട് നഗരങ്ങള്‍

പോര്‍ട്ട് ബ്ലെയര്‍(ആന്റമാന്‍ നിക്കോബര്‍), വിശാഖപട്ടണം,തിരുപ്പതി, കാക്കിനട(ആന്ധ്രാപ്രദേശ്), പസിഗട്ട്(അരുണാചല്‍ പ്രദേശ്), ഗുവാഹത്തി(ആസാം), മുസാഫര്‍പൂര്‍, ഭഗല്‍പൂര്‍, ബീഹാര്‍ഷെരീഫ്(ബീഹാര്‍), ഛണ്ഡീഗട്ട്(ഛണ്ഡീഗട്ട്), റായ്‌പൂര്‍,ബിലാസ്പൂര്‍, (ഛത്തീസ്ഗട്ട്), ദിയു(ദാമന്‍ദിയു), സില്‍വാസ(ദാദ്ര,നാഗര്‍ഹവേലി), ന്യൂദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(ദല്‍ഹി), പനാജി(ഗോവ), ഗാന്ധിനഗര്‍, അഹമ്മദാബാദ്, സൂറത്ത്, വഡോദര,രാജ്‌കോട്ട്, ദഹോഡ്(ഗുജറാത്ത്), കര്‍ണ്ണാല്‍,ഫരീദാബാദ്(ഹരിയാന), ധര്‍മ്മശാല(ഹിമാചല്‍ പ്രദേശ്), റാഞ്ചി(ഝാര്‍ഖണ്ഢ്),മംഗലുരു, ബെല്ഗാം,ഷിമോഗ, ഹൂബ്ലി, തുമകുരു,ദേവനഗരി(കര്‍ണ്ണാടക), കൊച്ചി(കേരളം), കവരത്തി(ലക്ഷദ്വീപ്), ഭോപ്പാല്‍,ഇന്‍ഡോര്‍, ജബല്‍പൂര്‍,ഗ്വാളിയോര്‍,സാഗര്‍,സത്‌ന, ഉജ്ജയിന്‍(മധ്യപ്രദേശ്), നവി മുംബൈ,നാസിക്, താനെ, ഗ്രേറ്റര്‍ മുംബൈ, അമരാവതി,,സോലാപുര്‍, നാഗ്പൂര്‍, കല്യാണ്‍, ഔറംഗാബാദ്, പൂനെ(മഹാരാഷ്‌ട്ര), ഇംഫാല്‍(മണിപ്പൂര്‍), ഷില്ലോങ്(മേഘാലയ), ഐസ്വാള്‍(മിസോറാം), കൊഹിമ(നാഗാലാന്റ്), ഭൂവനേശ്വര്‍, റൂര്‍ക്കല(ഒറീസ), ഔള്‍ഗരറ്റ്(പോണ്ടിച്ചേരി), ലുധിയാന, ജലന്ധര്‍, അമൃത്‌സര്‍(പഞ്ചാബ്), ജയ്‌പൂര്‍, ഉദയ്‌പൂര്‍, കോട്ട, അജ്മീര്‍(രാജസ്ഥാന്‍), നംച്ചി(സിക്കിം), തിരുച്ചിറപ്പള്ളി. തിരുനല്‍വേലി, ഡിണ്ടിഗല്‍,തഞ്ചാവൂര്‍,തിരുപ്പൂര്‍,സേലം, വെല്ലൂര്‍, കോയമ്പത്തൂര്‍, മധുര,ഈറോഡ്, തൂത്തുക്കുടി, ചെന്നൈ(തമിഴ്‌നാട്), ഗ്രേറ്റര്‍ ഹൈദ്രാബാദ്,ഗ്രേറ്റര്‍ വാറങ്കല്‍(തെലങ്കാന),അഗര്‍ത്തല(ത്രിപുര), മൊറാദാബാദ്, അലിഗട്ട്, സഹരാന്‍പൂര്‍, ബറേലി, ഝാന്‍സി, കാണ്‍പൂര്‍സ അലഹബാദ്, ലഖ്‌നൗ, വാരണാസി, ഗാസിയാബാദ്, ആഗ്ര,രാംപൂര്‍(ഉത്തര്‍പ്രദേശ്), ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്), ന്യൂടൗണ്‍ കൊല്‍ക്കത്ത, ബിധാന്‍ നഗര്‍,ദുര്‍ഗ്ഗാപൂര്‍,ഹാല്‍ഡ(പശ്ചിമബംഗാള്‍)

പദ്ധതി തയ്യാറാക്കി മുന്നിലെത്തിയാല്‍ ഉടന്‍ തുക

സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ നഗരങ്ങളും ഉടന്‍ തന്നെ നഗരാടിസ്ഥാനത്തില്‍ സ്മാര്‍ട്ട് സിറ്റി പ്ലാനുകള്‍ തയ്യാറാക്കി കേന്ദ്രനഗരവികസന മന്ത്രാലയത്തിന് സമര്‍പ്പിക്കണം. അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടുള്ള പ്ലാനുകള്‍ക്ക് മുന്‍തൂക്കം ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കപ്പെടുന്ന പ്ലാനുകളില്‍ ഏറ്റവും മുന്നിലെത്തുന്ന 20 നഗരങ്ങള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ ധനസഹായം ലഭിച്ചു തുടങ്ങും. അടുത്ത രണ്ട് റൗണ്ടുകളിലായി മറ്റ് നഗരങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കും. എന്നാല്‍ എല്ലാ റൗണ്ടുകളിലും നഗരവികസന പ്ലാനുകള്‍ മത്സരത്തിന് വിധേയമാക്കും. ഏറ്റവും മികച്ചവയ്‌ക്ക് മാത്രമേ സ്മാര്‍ട്ട്‌സിറ്റി ധനസഹായം ലഭിക്കൂ. രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങള്‍ക്ക് ആദ്യം 200 കോടി രൂപയും പിന്നീട് മൂന്നുവര്‍ഷം 100 കോടി രൂപവീതവും ലഭ്യമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

Samskriti

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

പുതിയ വാര്‍ത്തകള്‍

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.