ന്യൂദല്‍ഹി: ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തണമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സുപ്രീംകോടതി. ഫൈവ് സ്റ്റാര്‍ ബാര്‍ ലൈസന്‍സുകള്‍ നിലനിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നുണ്ടെന്നും ഇതെന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു.
വിനോദസഞ്ചാര വികസനമല്ല, മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇക്കാര്യത്തില്‍ കോടതിക്ക് ആശയക്കുഴപ്പമില്ലെന്നും ജസ്റ്റിസ് വിക്രംജിത് സെന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ബാറുടമകള്‍ തങ്ങളുടെ വാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റേതെന്ന പോലെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്തിനാണെന്നും ഇന്നലെ വാദത്തിനിടെ കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബാറുടമകളുടെ ഹര്‍ജിയിന്മേല്‍ ഇന്നും വാദം തുടരും.
















