ആലുവ: തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പ് നീട്ടി വക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍ പറഞ്ഞു. ആലുവ പാലസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ്കമ്മീഷന്‍ ഭരണഘടനാ സ്ഥാപനമാണ് .മന്ത്രിയാണെങ്കില്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്താന്‍ അവകാശമില്ലെന്നും വി.എസ് പറഞ്ഞു. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷണറെ ചേമ്പറില്‍ വിളിച്ച് വരുത്തി ശാസിച്ചുവെന്നും വി.എസ് കുറ്റപ്പെടുത്തി. ്യു ‘തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണോയെന്ന ചോദ്യത്തിന് പഠിച്ച് ശേഷം പറയാം എന്ന് വി.എസ് പറഞ്ഞു. ആലുവ പാലസിലെ ജീവനക്കാരുടെ ഓണാഘോഷത്തിലും വി.എസ് പങ്കെടുത്തു ചന്ദ്രന്‍പിള്ള, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരും പങ്കെടുത്തു.
















