കൊല്ലം: ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ (മെഡിസിറ്റി) ഓണാഘോഷത്തിന് പുല്ലുവില. വിദ്യാര്‍ത്ഥികള്‍ ഓണാഘോഷത്തിനായി നീക്കിവച്ച ഫണ്ട് ആവശ്യപ്പെട്ടപ്പോള്‍ ഇത്തരം പരിപാടികള്‍ മുസ്ലിം മാനേജ്‌മെന്റ് നടത്തുന്ന സ്ഥാപനത്തിന് ഹറാമാണെന്നും വിലക്ക് മറികടന്ന് പരിപാടി നടത്തിയാല്‍ കോളജില്‍ നിന്നും പുറത്താക്കുമെന്നും മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തി. കോളജില്‍ ആഘോഷനടത്തിപ്പിനുള്ള ഫണ്ടായി ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ആറായിരം രൂപയോളമാണ് വാങ്ങിയിട്ടുള്ളത്. ഓണാഘോഷവും പുതുവത്സരാഘോഷവുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോളജില്‍ പഠിക്കുന്നതില്‍ ന്യൂനപക്ഷമായ ഹിന്ദുവിദ്യാര്‍ത്ഥികളാണ് ഓണം ആഘോഷവേളയായതോടെ തങ്ങളടച്ച ഫണ്ട് ഓണപരിപാടികള്‍ക്കായി ആവശ്യപ്പെട്ടത്. എന്നാല്‍ തീവ്രവാദപരമായ നിലപാടാണ് മാനേജ്‌മെന്റ് കൈക്കൊണ്ടത്. ഇതില്‍ കോളജില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
















