Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പലിശക്കാരനെ രക്ഷിക്കാന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 10:52 am IST
in Kollam

കൊല്ലം: പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അത്മഹത്യകുറിപ്പില്‍ പേരുള്ള പലിശക്കാരനെ സംരക്ഷിക്കാന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടുന്ന സംഘത്തിന്റെ ശ്രമം. കഴിഞ്ഞ ദിവസമാണ് അഞ്ചാലുംമൂട് പനയം പറയരഴികത്ത് മേരിവിലാസത്തില്‍ പൗലോസ് എന്ന ഷാജി(42)യെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

സമീപവാസിയായ ബ്ലേഡുകാരനില്‍ നിന്നും ഷാജി അമ്പതിനായിരം രൂപ പലിശയ്‌ക്ക് വാങ്ങിയിരുന്നു. പലിശയിനത്തില്‍ അന്നുമുതല്‍ ഷാജി 2500 രൂപ വീതം മാസം നല്‍കാറുണ്ടെന്നാണ് ഷാജിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വെളിപ്പെടുത്തുന്നത്. ഇതിനിടെ ബൈക്കപകടത്തില്‍ സാരമായി പരുക്കേറ്റ ഷാജിക്ക് ജോലിക്ക് പോകാന്‍ കഴിയാത്തതുകൊണ്ട് പലിശ പണം നല്‍കാന്‍ കഴിഞ്ഞില്ല. ഇത് മുടങ്ങിയതോടെ പലിശക്കാരനായ അയല്‍വാസി നിരന്തരം വീട്ടിലെത്തി ഷാജിയെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയിരുന്നു. ഒരു ദിവസം ഇയാള്‍ ഒരു ലക്ഷംരൂപ ഷാജി നല്‍കാനുണ്ടെന്ന് കാണിച്ച് അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ ഷാജി വീട്ടിലില്ലാത്ത വേളയില്‍ ഷാജിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പ്രോമിസറി നോട്ടില്‍ ഒപ്പിട്ട് വാങ്ങിച്ചു. ഇതറിഞ്ഞ ഷാജി ഇയാളോട് പണം തിരികെ അടക്കാമെന്ന് പറയുകയും കുറച്ച് സമയം ആവശ്യപ്പെടുകയും ചെയ്തതായി ഭാര്യ ബിന്ദു പറയുന്നു. എന്നാല്‍ ഇതൊന്നും മുഖവിലക്ക് എടുക്കാതെ ബ്ലേഡുകാരന്‍ നിരന്തരം ഷാജിയെയും കുടംബത്തെയും ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ സംഭവം പുറത്തറിഞ്ഞാല്‍ നാണക്കേട് ഉണ്ടാകുമെന്ന കാരണത്താല്‍ പോലീസില്‍ പരാതി നല്‍കാന്‍ ഷാജി വിസമതിച്ചതായും ബിന്ദു പറഞ്ഞു. തുടര്‍ന്ന് തന്നെ ഇയാള്‍ അസഭ്യവര്‍ഷത്തോടെയും അശ്ലീലതയോടെയും പെരുമാറുകയും ചെയ്തതോടെ അഞ്ചാലുംമൂട് പോലീസിലെത്തി പരാതി നല്‍കി. പോലീസ് ഇയാളെ വിളിച്ചുവരുത്തി ഇനി ഇത്തരമൊരു സംഭവം ആവര്‍ത്തിക്കരുതെന്ന് പറഞ്ഞയച്ചു.

എന്നാല്‍ പോലീസ് ഗൗരവമായി അേന്വഷിച്ചിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവ് മരിക്കില്ലെന്നായിരുന്നു ഭാര്യയുടെ വെളിപ്പെടുത്തല്‍ അതേസമയം ഷാജി മരിക്കുന്ന തലേദിവസം രാത്രി സമീപവാസിയായ പലിശക്കാരനും പ്രദേശത്തെ സിപിഎമ്മിന്റെ ഗുണ്ടകളും ചേര്‍ന്ന് ഷാജിയെ ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ പറയുന്നു.

ഇതില്‍ മനംനൊന്താണ് ഷാജി മരിച്ചതെന്നാണ് ആരോപണം. സ്‌കൂള്‍ രാഷ്‌ട്രീയം മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനും ഇപ്പോള്‍ സജീവ സിപിഎം പ്രവര്‍ത്തകനുമായ പലിശക്കാരനെ സംരക്ഷിക്കുന്നത് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടുന്ന സംഘമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ഒരു ജോലിയും ഇല്ലാതെ വന്‍തോതില്‍ പലിശക്ക് പണം കൊടുക്കുന്ന ഇയാളെ പറ്റി പലതവണ കുബേര ഓപ്പറേഷന്‍ സമയത്ത് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം നടത്താനോ റെയ്ഡ് നടത്താനോ ഒരു പോലീസുകാരന്‍ പോലും എത്താതിരുന്നത് ഇയാളുടെ രാഷ്‌ട്രീയബന്ധം മൂലമാണെന്നായിരുന്നു അന്നുമുതലേ ആരോപണം. ഇയാള്‍ക്ക് ഒത്താശചെയ്യാന്‍ പോലീസില്‍ പോലും ആളുണ്ടെന്നും ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.