മുംബൈ: ഭാരത സമ്പദ് വ്യവസ്ഥ മടങ്ങിവരവിന്റെ പാതയിലാണെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയിലെ മടങ്ങിവരവ് സാമ്പത്തിക വളര്‍ച്ച വളരെയേറെ മെച്ചപ്പെടുത്തുകയും ചെയ്യും. ചൈനീസ് പണം യുവാനിന്റെ മൂല്യമിടിവിനെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















