
കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയിലേക്ക് (പ്രസ്‌ക്ലബ്) നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി കെ. രവികുമാറിനെയും (ദേശാഭിമാനി) സെക്രട്ടറിയായി എസ്. ഉണ്ണികൃഷ്ണനെയും (മനോരമ ന്യൂസ്) വീണ്ടും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പി.ശശികാന്ത് (അമൃത ടി വി ), ജീനാ പോള്‍ (മനോരമ ന്യൂസ്) എന്നിവരെയും ട്രഷററായി പി.എ. മെഹബൂബിനെയും (ചന്ദ്രിക) തെരഞ്ഞെടുത്തു. കൃഷ്ണദാസ് മേനോന്‍ ( ജീവന്‍ ടി വി ), പ്രസന്ന പി.ആര്‍ ( കേരളകൗമുദി) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ നിര്‍വാഹക സമിതി അംഗങ്ങളായി അരുണ്‍ ചന്ദ്രബോസ് ( ഡെക്കാന്‍ ക്രോണിക്കിള്‍), ഡി.എന്‍. പ്രകാശ് ( മെട്രോ വാര്‍ത്ത), ടോമി മാത്യു (തേജസ്), മാത്യു ടി ജോര്‍ജ് (ദി വീക്ക്), പ്രഭില്‍ കുമാര്‍ (സൂര്യ ടി വി), ജെ.കെ അന്‍സാര്‍ (മീഡിയ വണ്‍) എന്നിവരെയും തെരഞ്ഞെടുത്തു.
















