കൊച്ചി: കര്‍ഷകര്‍ക്ക് സൗജന്യ ഇന്‍ഷ്വറന്‍സും ക്ഷേമനിധിയും ഏര്‍പ്പെടുത്തണമെന്നും റബ്ബര്‍, നാളികേരം ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് ആവശ്യപ്പെട്ടു. കര്‍ഷക ക്ഷേമവുമായി ബന്ധപ്പെടുത്തി കൃഷിവകുപ്പിന്റെ പേരുതന്നെ മാറ്റുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആശാവഹമാണ്. എറണാകുളം വൈഎംസിഎ ഹാളില്‍ കര്‍ഷകമോര്‍ച്ച സംഘടിപ്പിച്ച കര്‍ഷക വന്ദനദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.ബി. സുജിത് അധ്യക്ഷതവഹിച്ചു. എന്‍.പി. ശങ്കരന്‍കുട്ടി, എം.എന്‍. മധു, നെടുമ്പാശ്ശേരി രവി, കെ.പി. രാജന്‍, ടി. ബാലചന്ദ്രന്‍, ആര്‍. സജികുമാര്‍, സി.ടി. കണ്ണന്‍, പങ്കജാക്ഷന്‍ നായര്‍, കെ.ആര്‍. രജിത്, രമേശ്, സി.എസ്. സതീശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍വച്ച് തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് ആദരപത്രവും ഉപഹാരങ്ങളും സമ്മാനിച്ചു.
















