Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കാലാവസ്ഥ വ്യതിയാനം: ജലവിഭവവിനിയോഗം സാധ്യതകളും വെല്ലുവിളികളും ചര്‍ച്ചചെയ്ത് സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 03:18 pm IST
inKozhikode

കോഴിക്കോട്: കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ ജലവിഭവ വിനിയോഗത്തിന്റെ സാധ്യതകളെക്കുറിച്ചും, വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ചചെയ്ത് സെമിനാര്‍. ഇന്നലെ കുന്ദമംഗലം സിഡബ്ല്യൂആര്‍ഡിഎമ്മില്‍ നടന്ന സെമിനാര്‍ ആണ് ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചത്. സിഡബ്ല്യൂആര്‍ഡിഎമ്മിന്റെയും സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെയും ആഭിമുഖ്യത്തില്‍ ഒക്‌ടോബറില്‍ കോഴിക്കോട് നടക്കുന്ന സ്വാശ്രസഭാരതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

മനുഷ്യന്റെ അമിതമായ ഇടപെടലുകളാണ് പ്രകൃതിക്ഷോഭത്തിന്റെ മുഖ്യകാരണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഡോ. എ.അച്യുതന്‍ അഭിപ്രായപ്പെട്ടു. പ്രകൃതിയുടെ നിലനില്‍പ്പിന് തന്നെ ആധാരമായ രണ്ട് പ്രധാനഘടകങ്ങളാണ് ജലവും കാലാവസ്ഥയുമെന്നും അതിന്റെ പ്രാധാന്യത്തെകുറിച്ചും അദ്ദേഹം പറഞ്ഞു. ഭൂഗര്‍ഭജലസംഭരണം അനിവാര്യമായ ഘടകമാണെന്നും ആഗോളതാപനത്തിന്റെ കാലഘട്ടത്തില്‍ മഴ താളംതെറ്റുന്ന അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എം. ആനന്ദ്‌രാജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രരംഗത്തെ അഭിരുചി വളര്‍ത്തിയെക്കുക എന്നത് ഇന്ത്യന്‍ ഭരണഘടനയില്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന മൗലിക കര്‍ത്തവ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്നും ശാസ്ത്രസാങ്കേതിക രംഗത്ത് സ്വന്തമായ നിലനില്‍പ്പ് നേടിയെടുക്കുക എന്ന ലക്ഷ്യത്തെകുറിച്ചും അദ്ദേഹം സംസാരിച്ചു. കുസാറ്റിലെ അറ്റ്‌മോസ്ഫറിക് സയന്‍സ് വിഭാഗത്തിലെ പ്രൊഫ. ഡോ. കെ.മോഹന്‍കുമാര്‍ ആശംസനേര്‍ന്നു. സ്വാശ്രയഭാരത് സെക്രട്ടറി ജനറല്‍ ഡോ. ആര്‍.ജയപ്രകാശ് സ്വാശ്രയഭാരതിനെ കുറിച്ച് വിശദീകരിച്ചു. ഡോ.എ.പി.ജെ. അബ്ദുല്‍കലാമിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്‌ടോബര്‍ 15ന് മുമ്പായി കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലായി 20ല്‍പരം സാറ്റ്‌ലൈറ്റ് സെമിനാറുകള്‍ സംഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രസാങ്കേതിക വിദ്യ സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ സജ്ജീകരിക്കുക എന്നതാണ് സ്വാശ്രയഭാരതത്തിന്റെ ലക്ഷ്യം. ഒക്‌ടോബര്‍ 16 മുതല്‍ 21 വരെ കോഴിക്കോട് സ്വപ്നനഗരിയിലാണ് സ്വാശ്രയഭാരത് നടക്കുക.

അന്തരിച്ച മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാമിന്റെ സ്വപ്നമായിരുന്നു ശാസ്ത്രസാങ്കേതിക രംഗത്ത് സ്വയംപര്യാപ്തത നേടുക എന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ കാലാവസ്ഥാ വ്യതിയാനവും അതിന്റെ കേരളത്തിലുള്ള പ്രത്യാഘാതവും എന്ന വിഷയത്തില്‍ ഡോ. കെ.മോഹന്‍കുമാര്‍, കേരളത്തിലെ ജലസ്രോതസ്സുകളും അവയുടെ സുസ്ഥിര പരിപാലനവുമെന്ന വിഷയത്തില്‍ സിഡബ്ല്യൂആര്‍ഡിഎമ്മിലെ ഡോ. വി.പി. ദിനേശന്‍, ജലഗുണനിലവാര പരിപാലനം എന്ന വിഷയത്തില്‍ ഡോ.പി.എസ്. ഹരികുമാര്‍, കാര്‍ഷികമേഖലയിലെ ജലപരിപാലനം എന്ന വിഷയത്തില്‍ ഡോ. ഇ.ജെ. ജോസഫ് എന്നിവര്‍ സംസാരിച്ചു.

ഡോ.പി.എസ്. ഹരികുമാര്‍ സ്വാഗതവും ഡോ. ഇ.ജെ. ജോസഫ് നന്ദിയും പറഞ്ഞു. വിവിധ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമായി 180ലേറെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സെമിനാറില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

പുതിയ വാര്‍ത്തകള്‍

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.