ആലുവ: ബിജെപി ദേശീയ സമിതി അംഗമായിരുന്ന ഒ.ജി. തങ്കപ്പന്റെ എട്ടാമത് ചരമവാര്‍ഷികം ഇന്ന് നടക്കും. ഇതോടനുബന്ധിച്ച് ബിജെപി ആലുവ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം വൈകിട്ട് 5.30ന് ആലുവ എഫ്ബിഒഎ ഹാളില്‍ ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.എന്‍. ഗോപി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍, ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്‍. മോഹനന്‍, ബിജെപി സംസ്ഥാന സെക്രട്ടറി വി. ശിവന്‍കുട്ടി, പി.ജെ. തോമസ്, നെടുമ്പാശേരി രവി, എ.കെ. നസീര്‍, പി. കൃഷ്ണദാസ്, കെ.ജി. ഹരിദാസ്, എ. സെന്തില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.
















