കുറവിലങ്ങാട്: ദേവമാതാ കോളേജ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കൊമേഴ്‌സ് ടാക്‌സേഷന്‍ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ് ‘സിവിത്താസ് 2015’ നടത്തും. നാളെ 12.45ന് കോളേജ് ജൂബിലിഹാളിലാണ് ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ക്വിസ് നടത്തുന്നത്. സ്വാതന്ത്യ സമരചരിത്രം, സ്വാതന്ത്യ സമരനായകര്‍, മഹാത്മഗാന്ധി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകരാനും ആഭിമുഖ്യം വളര്‍ത്താനുമാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. പ്രിലിമിനറി, ഫൈനല്‍ എന്നിങ്ങനെ രണ്ട് തലങ്ങളിലായി നടത്തുന്ന ക്വിസില്‍ ഓഡിയോ, വീഡിയോ റൗണ്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
















