Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അദ്വൈതാശ്രമം പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ; ശിവഗിരിയില്‍ നിന്നും ഘോഷയാത്ര 11ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2015, 03:02 am IST
in Ernakulam

ആലുവ: ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമം ശതാബ്ദിയോടനുബന്ധിച്ച് നിര്‍മ്മിച്ച ഗുരുമണ്ഡപത്തില്‍ സ്ഥാപിക്കുന്നതിന് പഞ്ചലോഹത്തില്‍ തീര്‍ത്ത ഗുരുദേവ വിഗ്രഹം ശിവഗിരിയില്‍ നിന്നും ഘോഷയാത്രയായി അദ്വൈതാശ്രമത്തിലെത്തിക്കും. സമര്‍പ്പണ സമ്മേളനം 17 ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും.

11ന് രാവിലെ എട്ടിന് ശിവഗിരിയിലെ മഹാസമാധി മണ്ഡപത്തില്‍ നിന്നും വിഗ്രഹ ഘോഷയാത്ര പുറപ്പെടും. അദ്വൈതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ശാരദാനന്ദ സ്വാമി, ജനറല്‍ കണ്‍വീനര്‍ എം.വി. മനോഹരന്‍, വിഗ്രഹഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ കുളത്തേരി, ജനറല്‍ കണ്‍വീനര്‍ പി.എസ്. ബാബുറാം എന്നിവര്‍ ഘോഷയാത്ര നയിക്കും. പീതപതാകകളുമായി അന്‍പതിലേറെ വാഹനങ്ങള്‍ ഘോഷയാത്രയോടൊപ്പമുണ്ടാകും.

വര്‍ക്കല, ചവറ, കരുനാഗപ്പിള്ളി, ഓച്ചിറ, ഹരിപ്പാട്, അമ്പലപ്പുഴ പുന്നപ്ര വഴി അറവുകാട് ക്ഷേത്രത്തില്‍ ആദ്യദിവസം ഘോഷയാത്ര സമാപിക്കും. 12ന് രാവിലെ 7.30ന് കപ്പക്കടയില്‍ നിന്നാരംഭിച്ച് ആലപ്പുഴ, മാരാരിക്കുളം, കണിച്ചുകുളങ്ങര, തണ്ണീര്‍മുക്കം ബണ്ട്, വൈക്കം വഴി ഉച്ചയ്‌ക്ക് ഒന്നരയോടെ എറണാകുളം ജില്ലാ അതിര്‍ത്തിയായ പൂത്തോട്ടയിലെത്തും. തുടര്‍ന്ന് ആരക്കുന്നം പിറവം, പാമ്പാക്കുട വഴി മൂവാറ്റുപുഴയില്‍ സമാപിക്കും. 13ന് മണ്ണൂര്‍, പെരുമ്പാവൂര്‍, കാലടി, അങ്കമാലി, അത്താണി, ചെങ്ങമനാട്, മാഞ്ഞാലി, ഗോതുരുത്ത്, മൂത്തകുന്നം, ചെറായി, പറവൂര്‍, കരുമാല്ലൂര്‍, പറവൂര്‍ കവല, ബാങ്ക് കവല വഴി രാത്രി ഏഴ് മണിയോടെ അദ്വൈതാശ്രമത്തിലെത്തും. വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഘോഷയാത്ര കടന്നുവരുന്ന വഴിയില്‍ നിരവധി കേന്ദ്രങ്ങളില്‍ വരവേല്‍പ്പും സ്വീകരണങ്ങളുംഉണ്ടാകും.

പ്രതിഷ്ഠയോടനുബന്ധിച്ച് അദ്വൈതാശ്രമത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകളും സമ്മേളനങ്ങളും 14ന് ആരംഭിക്കും. 15ന് രാവിലെ 11ന് ആധുനിക ലോകത്തിലെ മതദര്‍ശനം എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് രണ്ടരക്ക് വ്യാവസായിക വികസനം ഗുരുദര്‍ശനത്തില്‍ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. ഡോ. ബി. അശോക് മുഖ്യപ്രഭാഷണം നടത്തും. 16ന് രാവിലെ പത്തിന് ആധുനിക വിദ്യാഭ്യാസത്തിലെ ഗുരുദേവ ചിന്തകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ടി.പി. ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് രണ്ടിന് നടക്കുന്ന മാദ്ധ്യമ സെമിനാര്‍ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. കളക്ടര്‍ എം.ജി. രാജമാണിക്യം മുഖ്യാതിഥിയായിരിക്കും.

17ന് ഉച്ചയ്‌ക്ക് 12.22നും ഒന്നിനും മദ്ധ്യേ ശ്രീനാരായണ പ്രസാദ് തന്ത്രികളുടെയും ജയന്തന്‍ ശാന്തിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ശിവഗിരി മഠം പ്രസിഡന്റ് പ്രകാശാനന്ദ സ്വാമി ഗുരുദേവ പ്രതിഷ്ഠ നിര്‍വഹിക്കും.

തുടര്‍ന്ന് രണ്ട് മണിക്കാണ് ശതാബ്ദി സമാപന സമ്മേളനവും ഗുരുമന്ദിര സമര്‍പ്പണ സമ്മേളനവും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍വഹിക്കുന്നത്. മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. ഗുരുമണ്ഡപ സമര്‍പ്പണം ശ്രീ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നിര്‍വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.