Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കോര്‍ട്ടിലെ നല്ല കൂട്ടുകാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2015, 06:36 pm IST
inSpecial Article

നിലാവിന്റെ ഒളിയുള്ള ആ ചിരിയുടെ… ഭാരത കായികരംഗത്തെ പുരുഷമുഖത്തെ അടര്‍ത്തിമാറ്റി ഇടയ്‌ക്കിടെ വിജയസ്മിതം തീര്‍ക്കുന്ന അപൂര്‍വ്വം സ്ത്രീവദനങ്ങളിലൊന്നാണ് സാനിയ. ധ്യാന്‍ചന്ദിന്റെയും സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും മില്‍ഖാ സിങ്ങിന്റെയും ലിയാണ്ടര്‍ പേസിന്റെയും സുശില്‍ കുമാറിന്റെയും വിജേന്ദര്‍ സിങ്ങിന്റെയുമൊക്കെ വീരകഥകള്‍ കേട്ടുശീലിച്ചവര്‍ക്ക് പെണ്മയുടെ മാറ്റേറും പുതുവിജയഗാഥകള്‍ വിളമ്പുന്നവള്‍. വിംബിള്‍ഡണില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസിനൊപ്പം അതില്‍ ഏറ്റവും പുതിയതൊന്നു തീര്‍ത്തപ്പോള്‍ സാനിയ ഒരിക്കല്‍ക്കൂടി നമ്മുടെ ഹൃദയത്തോടു ചേര്‍ന്നുനിന്നു.

ഭാരതം ക്രിക്കറ്റിനെ ചുറ്റിത്തിരിയുന്ന കാലത്താണ് ഡേവിസ് കപ്പിലെ ഐതിഹാസിക റാക്കറ്റ് യുദ്ധങ്ങളിലൂടെ പേസിലെ പ്രതിഭ രാജ്യത്തെ യുവ മനസുകളെ ടെന്നീസിലേക്ക് വലിച്ചടുപ്പിച്ചത്. പിന്നെ മഹേഷ് ഭൂപതിയും എടിപി സര്‍ക്യൂട്ടുകളില്‍ മിന്നും ജയങ്ങളുടെ കളിത്തോഴനായപ്പോള്‍ രാജ്യം ടെന്നീസിനോട് കൂടുതല്‍ ഇണങ്ങി. എന്നാല്‍ സാനിയയുടെ ജയങ്ങള്‍ അതിനെല്ലാം ഇത്തിരി മേലെ നില്‍ക്കുന്നു. കാരണം അതോരോന്നും ചരിത്രത്താളുകളിലെ സുന്ദരരേഖകളാണ്. ആദ്യ ഭാരത വനിത, ഈ ഹൈദരാബാദുകാരിയുടെ നേട്ടങ്ങളുടെ വാര്‍ത്തകള്‍ക്കൊപ്പം എപ്പോഴും ഈ വാചകം എഴുതപ്പെടുന്നു. ഭാരത കായികരംഗത്തിന്റെ എക്കാലത്തെയും ശക്തമായ സ്ത്രീമുഖത്തിന്റെ അനിഷേധ്യ പ്രതിനിധിയായി സാനിയ മാറുന്നത് അങ്ങനെയാണ്.

2003ല്‍ വിംബിള്‍ഡണിലൂടെയായിരുന്നു ഗ്രാന്‍ഡ് സ്ലാം കോര്‍ട്ടുകളിലെ സാനിയാ ചരിതത്തിന്റെ തുടക്കം, അലീസ ക്ലെബനോവയ്‌ക്കൊപ്പം സാനിയ ഡബിള്‍സ് ട്രോഫി കൈക്കലാക്കി. പക്ഷേ, അതു ജൂനിയര്‍ തലത്തിലാണെന്നു മാത്രം. ആ വര്‍ഷം യുഎസ് ഓപ്പണിലും പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ സാനിയ സെമിയില്‍ ഇടംനേടിയെടുത്തു. പതിനഞ്ചാം വയസില്‍ സീനിയര്‍ തലത്തിലേക്ക് കാലെടുത്തുവച്ച സാനിയ 2003ലെ ഹൈദരാബാദ് ഓപ്പണിലൂടെ ഡബ്ല്യൂടിഎ സര്‍ക്യൂട്ടില്‍ അരങ്ങേറി. സാനിയയുടെ സിംഗിള്‍സ് പരീക്ഷണങ്ങള്‍ ഒട്ടും ഫലപ്രദമായിരുന്നില്ല. ഗ്രാന്‍ഡ് സ്ലാമുകളുടെ ആദ്യ റൗണ്ടുകളില്‍ അടിതെറ്റിവീണു. എങ്കിലും 2006ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സീഡിങ് ലഭിച്ച സാനിയ അത്തരമൊരു നേട്ടം സ്വന്തമാക്കുന്ന പ്രഥമ ഭാരതീയ വനിതയെന്ന പെരുമ തീര്‍ത്തു. 2009ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഭൂപതിക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ ചാമ്പ്യനായാണ് സാനിയ ഗ്രാന്‍ഡ് സ്ലാം ജയത്തിന്റെ കന്നി മധുരം നുണഞ്ഞത്. എന്നിട്ടും താരം തിരിച്ചറിവിന്റെ കോര്‍ട്ടിലിറങ്ങിയില്ല. സിംഗിള്‍സില്‍ അര്‍ത്ഥരഹിതമായ കളി തുടര്‍ന്നു. തിരിച്ചടികളുടെ കാലത്തിന് അറുതികുറിച്ച് സാനിയ സിംഗിള്‍സ് യത്‌നങ്ങളോടു വിടപറയുക തന്നെ ചെയ്തു.

2012  ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ആദ്യ റൗണ്ട് തോല്‍വിയോടെ സാനിയ ‘ഒറ്റയാള്‍’ പോരാട്ടത്തെ പൂര്‍ണമായും കൈവെടിഞ്ഞു. ഫ്രഞ്ച് ഓപ്പണില്‍ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു. അതിനു ഫലമുണ്ടായി, ഭൂപതിക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ ജേത്രി. ഈ കാലയളവില്‍ സഖ്യ ഇനങ്ങളില്‍ സാനിയയുടെ കേളീവൈഭവം തേച്ചുമിനുക്കപ്പെട്ടു. പോയവര്‍ഷം യുഎസ് ഓപ്പണില്‍ ബ്രസീലിന്റെ ബ്രൂണോ സോറസിനെ കൂടെക്കൂട്ടി മറ്റൊരു ഗ്രാന്‍ഡ് സ്ലാം ജയത്തിനും സാനിയ പിറവികൊടുത്തു.

കളത്തിലെ കൂട്ടുകെട്ടുകള്‍ അതിവേഗം മാറ്റുന്നതില്‍ സാനിയ കാട്ടിയ വ്യഗ്രത ആരെയും അത്ഭുതപ്പെടുത്തും. ഡബിള്‍സില്‍ സോണ പദ്‌കെയില്‍ തുടങ്ങി 70 പേരെ കഴിഞ്ഞ 14 വര്‍ഷത്തിനിടെ സാനിയ മാറിപ്പരീക്ഷിച്ചു; മിക്‌സഡ് ഡബിള്‍സില്‍ പതിനാല് പേരെയും. ഡബിള്‍സില്‍ സാനിയക്ക് ഒത്ത പങ്കാളിയെ കിട്ടിയത് ഇപ്പോഴാണെന്നു പറയാം. ഹിംഗിസിനോടു കൂടിയ ശേഷം സാനിയ സൃഷ്ടിച്ചതെല്ലാം നല്ല വൃത്താന്തങ്ങള്‍ മാത്രം. സാനിയയുടെ കന്നി വിംബിള്‍ഡണ്‍ ജയം അതടിവരയിട്ടു.

ഇന്ത്യന്‍ വെല്‍സ് ഓപ്പണിലെ അരങ്ങേറ്റത്തില്‍ സാനിയ-ഹിംഗിസ് ജോടി ട്രോഫി ഷെല്‍ഫിലെത്തിച്ചു. മയാമിയിലും ജേതാക്കളായതോടെ സഖ്യം ഒന്നാം റാങ്കിലുമെത്തി. ഫാമിലി സര്‍ക്കിള്‍ കപ്പ് മറ്റൊരു പൊന്‍തൂവല്‍. ഹിംഗിസിനോട് കൈകോര്‍ത്തതോടെയാണ് സാനിയ ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തിയതെന്നതും ശ്രദ്ധേയം. വിംബിള്‍ഡണിലും അവര്‍ അനായാസ പ്രയാണം നടത്തി, ഫൈനല്‍ വരെ.

കലാശക്കളി അല്‍പ്പം കടുത്തെന്നു പറയാം. റഷ്യയുടെ എലേന വെസ്‌നിയയും എകാതറീന മകറോവയും ഇഞ്ചോടിഞ്ച് മല്ലിട്ടു. ആദ്യസെറ്റ് പിടിച്ചെടുത്ത റഷ്യന്‍ കൂട്ടുകെട്ട് സാനിയയുടെയും ഹിംഗിസിന്റെയും സ്വപ്‌നങ്ങള്‍ തകര്‍ക്കുമെന്നു തോന്നി. പക്ഷേ, രണ്ടാം സെറ്റില്‍ ഭാരത- സ്വിസ് സഖ്യം എതിരാളികള്‍ക്ക് ചുട്ട മറുപടി നല്‍കി. മൂന്നാം സെറ്റിലും പിന്നിലായെങ്കിലും പോരാട്ടവീര്യവും വിജയതൃഷ്ണയും സംയോജിച്ചപ്പോള്‍ സാനിയയും ഹിംഗിസും കിരീടത്തിലേക്ക് ചുവടുവച്ചു. തോറ്റവരുടെ വശത്തു നിന്ന വെസ്‌നിയ സാനിയയുടെ പഴയ ഡബിള്‍സ് പങ്കാളിയായിരുന്നു എന്നതും രസകരമായ കാര്യം.

സാനിയയുടെ

ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങള്‍

മിക്‌സഡ് ഡബിള്‍സ്

2009 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍

2012 ഫ്രഞ്ച് ഓപ്പണ്‍

2014 യുഎസ് ഓപ്പണ്‍

ഡബിള്‍സ്

2015 വിംബിള്‍ഡണ്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kerala

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

India

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.