Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2015, 10:39 pm IST
inKottayam

കോട്ടയം: മരങ്ങാട്ടുപിള്ളി പാറയ്‌ക്കല്‍ സിബിയുടെ മരണത്തില്‍ വ്യാപക പ്രതിഷേധം. മരണത്തിന് ഉത്തരവാദികളായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്‌ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. കഴിഞ്ഞ 29നാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് മരങ്ങാട്ടുപിള്ളി എസ്‌ഐ കെ.എ. ജോര്‍ജുകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സിബിയെ കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സിബിയുടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തുമ്പോള്‍ സിബിയെ ഉടുവസ്ത്രമഴിച്ച് മഴയത്ത് ഇരുത്തിയിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പോലീസിനോട് ചോദിച്ചപ്പോള്‍ അവനെ കുളിപ്പിക്കാനിരുത്തിയെന്നായിരുന്നു മറുപടി. സിബിയെ പോലീസ് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ലോക്കപ്പ് മുറിയില്‍ മലവും മൂത്രവും വിസര്‍ജ്ജിച്ചിരുന്നു. ലോക്കപ്പുമുറി വൃക്കിയാക്കിയിട്ട് പോയാല്‍ മതിയെന്ന് മാതാപിതാക്കളോട് എസ്‌ഐ ആജ്ഞാപിച്ചു. സിബിയുടെ അമ്മ ലീല ലോക്കപ്പ് മുറിയിലെ മലവും മൂത്രവും നീക്കം ചെയ്ത് വൃത്തിയാക്കിയശേഷമാണ് മടങ്ങിയത്. 30ന് നേരം വെളുത്തതിനുശേഷമാണ് സിബിയെ പോലീസ് സ്റ്റേഷനില്‍ നിന്നും വിട്ടത്. മര്‍ദ്ദനത്തില്‍ അവശനായ സിബിയുടെ ചെവിയില്‍ നിന്നും രക്തം വന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ അദ്ദേഹത്തെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നടന്ന പരിശോധനയിലാണ് തലയ്‌ക്ക് മാരകമായ മുറിവേറ്റതായി കണ്ടത്. ഉടനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. അടിയന്തര ശസ്ത്രക്രിയയ്‌ക്കു വിധേയനായ സിബി വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് സിബി മരിച്ചതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ് വന്‍ ജനാവലിയാണ് മെഡിക്കല്‍ കോളേജില്‍ എത്തിയത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരിയുടെയും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷിന്റെയും നേതൃത്വത്തില്‍ നിരവധി ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുവദിക്കൂവെന്ന് എന്‍. ഹരി പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും ഈ ആവശ്യം ഉന്നയിച്ചതോടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനില്‍ പാറയ്‌ക്കല്‍ സിബിയെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കുവാന്‍ ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ് നിയോഗിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരില്‍ പലരും ഗുരുതരമായ ആരോപണങ്ങളുടെ പേരില്‍ വകുപ്പ് തല അന്വേഷണം നേരിട്ടവരെന്ന് ആക്ഷേപം. കുറ്റക്കാരാനായ എസ്.ഐ ഉള്‍പ്പെടെയുളള സംഘത്തെ രക്ഷപ്പെടുത്തുവാനാണ് ഭരണകക്ഷി യൂണിയനായ പോലീസ് അസ്സോസിയേഷന്റെ നീക്കമെന്ന സിപിഎമ്മും ആരോപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

World

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

World

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

Astrology

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.