കൊച്ചി: രാജ്യത്തിന്റെ വിവിധ‘ഭാഗങ്ങളിലുള്ള പരമ്പരാഗത വസ്ത്രനിര്മാതാക്കളുടെയും കലാകാരന്മാരുടെയും ശില്‍പ്പികളുടെയും ഉത്പന്നങ്ങളുടെ പ്രദര്‍ശന വില്‍പ്പനയായ ഫാബ് ഇന്ത്യ കൊച്ചിയില്‍ ആരംഭിച്ചു. കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനം ജൂലൈ 13 വരെ തുടരും. രാവിലെ 10.30 മുതല്‍ രാത്രി 9.00 വരെയാണ് പ്രദര്‍ശന വില്‍പ്പന.
കോട്ടണ്‍, സില്‍ക്ക് സാരികള്‍, സ്കാര്‍ഫുകള്‍, ഷാളുകള്‍, സ്റ്റോളുകള്‍, സല്‍വാര്‍ മെറ്റീരിയലുകള്‍, സില്‍ക്ക് ബെഡ് കവറുകള്‍, ഫര്‍ണിഷിങ്ങുകള്‍, സ്റ്റിച്ച്ഡ്- സെമി സ്റ്റിച്ച്ഡ് വസ്ത്രങ്ങള്‍ എന്നിവയെല്ലാം ലഭ്യമാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോട്ടണ്‍- സില്‍ക്ക് വസ്ത്രങ്ങളെല്ലാം ഒരു കുടക്കീഴില് എത്തും. ലഖ്നൗവിലെ അവധ് ഹസ്തകാര്ഘ, ഹസ്തശില്പ്പ് ഏവം ഗ്രാമോദ്യോഗ് സമിതിയാണ് എക്സിബിഷന് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സമിതി സെക്രട്ടറി ജാവേദ് ആലം വ്യക്തമാക്കി. ഹൈദരാബാദില്‍ നിന്നുള്ള പേള്‍ ജ്വല്ലറി, മുംബൈയിലെ ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി, രാജസ്ഥാന് സ്റ്റോണ്‍ ജ്വല്ലറി, ദല്‍ഹി ആന്റിക്ക് ജ്വല്ലറി എന്നിവയടക്കമുള്ള മനോഹരങ്ങളായ കരകൗശല ഉത്പന്നങ്ങളും മേളയില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: