Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കാലവര്‍ഷം കഴിയുന്നതുവരെ മണ്ണെടുക്കുന്നതിന് നിരോധനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 11:46 pm IST
inErnakulam

കൊച്ചി: മണ്ണ് ഖനനം ചെയ്യുന്നതിനുള്ള അപേക്ഷകളില്‍ മഴക്കാലം കഴിയുന്നതു വരെ അനുമതി നല്‍കേണ്ടതില്ലെന്ന് ജില്ല വികസന സമിതിയില്‍ തീരുമാനം. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് ജലസംഭരണിക്ക് ഭീഷണി ഉയര്‍ത്തി മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് ജില്ലയില്‍ മണ്ണ് ഖനനം നിര്‍ത്തിവയ്‌ക്കാന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പിന് വികസന സമിതി നിര്‍ദേശം നല്‍കിയത്.

നെല്ലിമറ്റത്ത് ബസിന് മുകളില്‍ മരം വീണ് അഞ്ചു കുട്ടികള്‍ മരിക്കാനിടയായത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു.

അപകട സാഹചര്യങ്ങള്‍ സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതികളില്‍ കാലതാമസമില്ലാതെ തീരുമാനമെടുക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.തെരുവുനായ ശല്യം പരിഹരിക്കാന്‍ മൃഗസ്‌നേഹികള്‍ രണ്ട് തെരുവുനായകളെ വീതം ദത്തെടുത്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേ ജില്ലയിലുള്ളൂ. രജിസ്‌ട്രേഷന്‍ നടത്തി ഇത്തരം ദത്ത് പ്രോത്സാഹിപ്പിക്കുന്നതിന് മൃഗ സംരക്ഷണ വകുപ്പ് പദ്ധതി തയാറാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

വൈപ്പിന്‍, ചെല്ലാനം തീരമേഖലയിലെ കടലാക്രമണം പ്രതിരോധിക്കാന്‍ 48 പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു. കേബിളിടുന്നതിനായി റോഡ് കുഴിക്കുന്ന കമ്പനികള്‍ വേണ്ട വിധത്തില്‍ കുഴികള്‍ മൂടുന്നില്ലെന്നും കേബിള്‍ ചേംബറുകള്‍ റോഡരികില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്ഥിതിയാണെന്നും യോഗത്തില്‍ പരാതി ഉയര്‍ന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഇവര്‍ക്കെതിരെ നടപടി എടുക്കാവുന്നതാണെന്നും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കളക്ടര്‍ പറഞ്ഞു.

മെട്രോ നിര്‍മാണത്തിന്റെ മറവില്‍ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും ചെളിയും മണ്ണും ഇറക്കി അനധികൃതമായി നികത്തുന്നത് സംബന്ധിച്ച പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കൃഷി, റവന്യൂ വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ഇടപ്പള്ളി നോര്‍ത്ത് റെയില്‍വെ മേല്‍പ്പാലത്തിന് കിഴക്കുഭാഗത്ത് 2.30 ഏക്കര്‍ സ്ഥലം നികത്തുന്നത് സംബന്ധിച്ച പരാതിയാണ് യോഗത്തിന് മുന്നിലെത്തിയത്.

നിയമം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. കുലുക്കി സര്‍ബത്ത്, ഉപ്പിലിട്ട പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഗുണമേന്മ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുലുക്കി സര്‍ബത്തിലും മറ്റ് പാനീയങ്ങളിലും ഉപയോഗിക്കുന്ന ഐസിന് നിലവാരമില്ലെന്ന് കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു വരികയാണെന്നും അവര്‍ പറഞ്ഞു. ലൂഡി ലൂയിസ് എംഎല്‍എ, നഗരസഭ ചെയര്‍മാന്‍മാരായ പി.ഐ. മുഹമ്മദാലി (തൃക്കാക്കര), ആര്‍. വേണുഗോപാല്‍ (തൃപ്പൂണിത്തുറ), ജില്ല പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ്, മന്ത്രി കെ. ബാബുവിന്റെ പ്രതിനിധി ബാബു ആന്റണി, പ്രൊഫ. കെ.വി. തോമസ് എം.പിയുടെ പ്രതിനിധി എം.പി ശിവദത്തന്‍ തുടങ്ങിയവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.