കുമരകം: ജില്ലാകളക്ടര്‍ യു.വി. ജോസ് കുമരകം പക്ഷിസങ്കേതത്തെ പ്ലാസ്റ്റിക് വിമുക്തമേഖലയായി പ്രഖ്യാപിച്ചു. ഇതിനായി വിനോദ സഞ്ചാരികളുമായി ഇവിടെയെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ നിയമവ്യവസ്ഥകളും കര്‍ക്കശമാക്കി. പ്ലാസ്റ്റിക് ബാഗുകളുമായി സങ്കേതത്തിലെത്താന്‍ അനുവദിക്കില്ല. പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളവുമായി ഉള്ളിലേക്കു പോകുന്നവര്‍ പത്തുരൂപ നല്‍കി കുപ്പികളില്‍ സ്റ്റിക്കറൊട്ടിക്കണം. തിരികെ കുപ്പികളുമായി എത്തുമ്പോള്‍ പത്തുരൂപ തിരികെ നല്‍കും.
വിദ്യാര്‍ത്ഥികള്‍, റിസോര്‍ട്ട് ജീവനക്കാര്‍ ജില്ലാ പഞ്ചായത്ത് ഭരണകൂട ജീവനക്കാര്‍ എന്നിവര്‍ സങ്കേതം വൃത്തിയാക്കി. കെടിഡിസി ജനറല്‍ മാനേജര്‍ ഗോപു, പഞ്ചായത്ത് പ്രസിഡന്റ് ധന്യാസാബു, എ.പി.ഗോപി, സലിംദാസ്, രൂപേഷ്, തോമസ് കോര, സനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















