കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ റീട്ടെയ്ല്‍ വിഭാഗമായ കൊച്ചിന്‍ ഡ്യൂട്ടി ഫ്രിയുടെ ഉപഭോക്തൃ സൗഹൃദ പദ്ധതിയുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പിലെ വിജയിക്ക് ഒന്നാം സമ്മാനമായ മാരുതി എര്‍ട്ടിഗ കാര്‍ വിതരണം ചെയ്തു. തമിഴ്‌നാട് സ്വദേശിനി തമിഴരശിയാണ് സമ്മാനാര്‍ഹയായത്.
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായരില്‍ നിന്ന് വിജയിയുടെ സഹോദരന്‍ പൂവന്തിരന്‍ മാരുതി എര്‍ട്ടിഗ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീര്‍, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, ഡ്യൂട്ടി ഫ്രി സീനിയര്‍ മാനേജര്‍ ജേക്കബ് എബ്രഹാം, മാരുതി സുസുകി റീജയണല്‍ മാനേജര്‍ പീറ്റര്‍ ഐപ്, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ ബിനുതോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
















