Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മാറ്റത്തിന്റെ പൂരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 04:10 pm IST
in Varadyam

പുതുമകളും മാറ്റങ്ങളും കൊണ്ടു സമൃദ്ധമാണ് തൃശൂര്‍പൂരം. ഇത് പൂരം ആരംഭിച്ചകാലം മുതല്‍ക്കുള്ളതാകാം. ഒരുകാലത്ത് വാശിനിലനിന്നിരുന്നു. ഇന്ന് അതെല്ലാം അസ്തമിച്ചു. പരസ്പരം അറിഞ്ഞുകൊണ്ടുള്ള തീരുമാനങ്ങളാണ് പൂരത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന് തിരുവമ്പാടിക്കും, പാറമേക്കാവിനും നന്നായിട്ടറിയാം. ആനക്കാര്യത്തിലും മറ്റുമാണ് പിടിവലിയുണ്ടായിരുന്നത്.വാദ്യക്കാര്‍ക്കുവേണ്ടിയും അത് പതിവുണ്ടായിരുന്നു.

പലവാശികളും മറക്കാനാവാത്ത വഴക്കിലെത്തുക പതിവാണ്. പലരും മറുകണ്ടം ചാടുകയും നടപ്പു രസങ്ങളാണ്. എന്നാലും പൂരം തട്ടകക്കാര്‍ക്ക് വാശിപ്പൂരം തന്നെയാണ്. അതുപറയാതെ വയ്യ. തലയെടുപ്പുള്ള ആനകളും, അതിനൊത്തവാദ്യങ്ങളും നിരന്നാല്‍ത്തന്നെയാണ് പൂരം പൊടിപൊടിക്കുക. സീനിയര്‍ കലാകാരന്മാരെ പെന്‍ഷനാക്കി വിടുന്നതും തൃശൂര്‍ പൂരത്തിലെ പതിവാണ്.

തിരുവമ്പാടിയുടെ തിമില പ്രമാണിയായിരുന്ന അന്നമനട പരമേശ്വര മാരാര്‍ ഇക്കുറി പൂരത്തിനില്ല. കാരണം അദ്ദേഹം ചികിത്സയിലാണ്. നാല്‍പത്തിനാലുവര്‍ഷം തിമില നിരയില്‍ നില്‍ക്കുകയും കഴിഞ്ഞ പതിമുന്നുവര്‍ഷം പ്രമാണിയാകുകയും ചെയ്ത മാരാര്‍ വലിയ മനോവിഷമത്തിലാണ്. കൈക്കേറ്റ പരുക്ക് വകവയ്‌ക്കാതെ കഴിഞ്ഞ പൂരത്തിന് നിന്നു. അസുഖം പഴയ പടിയായി. വിരലിനേറ്റ മുറിവ് ഇപ്പോള്‍ ഭേദമായി വരുന്നു. അടുത്തവര്‍ഷം പൂരത്തിന് കാണാമെന്നാണ് പരമേശ്വരഭാഷ്യം.

അതിനിടയിലാണ് തിരുവമ്പാടിയുടെ തിമിലനിരയില്‍ പൊളിച്ചു പണി നടക്കുന്നത്. ദീര്‍ഘകാലം പാറമേക്കാവിലെ പഞ്ചവാദ്യത്തിന് ഇടക്ക വായിച്ചിരുന്ന ചോറ്റാനിക്കര സുഭാഷ് തിമിലയുമായി പുകള്‍പെറ്റ തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് എത്തിച്ചേരുകയാണ്. മുത്തച്ഛന്‍ കുഴൂര്‍ കുട്ടപ്പമാരാര്‍ക്കുശേഷം പേരക്കുട്ടി തിരുവമ്പാടിയില്‍ ഏതാണ്ട് അതേസ്ഥാനത്ത് എത്തുമ്പോള്‍ വരുന്നമാറ്റത്തെപ്പറ്റി ചിന്തിച്ച് കോരിത്തരിച്ചിരിക്കയാണ് ആസ്വാദകര്‍. ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത സ്വഭാവക്കാരാണ് ഇരുവരും.

അച്ഛന്‍ ചോറ്റാനിക്കര നാരായണ മാരാര്‍ തിമിലനിരയിലെ ഉജ്വലനായിരുന്നു. അതേപാതയിലൂടെ കരുത്തനായി നാടെങ്ങുമുള്ള നടപ്പുരകളില്‍ കൊട്ടിത്തകര്‍ക്കുകയാണ് സുഭാഷ്. ഇരുപത്തഞ്ചുവര്‍ഷം പാറമേക്കാവില്‍ ഇടക്കയുമായി നിന്നതിന്റെ സ്മരണാര്‍ത്ഥം സുവര്‍ണ്ണഹാരം ലഭിച്ച അദ്ദേഹം ഇടക്കക്കാരനായിട്ടല്ല ഇന്നറിയപ്പെടുന്നത്. നല്ല സംഗീതജ്ഞാനമുള്ള ഈ ചോറ്റാനിക്കരക്കാരന്‍ തിമിലയിലെ മോഹിപ്പിക്കുന്ന വാഗ്ദാനമാണ്.

രാമമംഗലം ബാണിയുടെ പിന്‍തുടര്‍ച്ചക്കാരനായി നിലനില്‍ക്കുന്ന സുഭാഷിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രയോഗത്തിനെ  തിരുവമ്പാടിത്തട്ടകക്കാര്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയാണ്.

പഞ്ചവാദ്യത്തിന്റെ പ്രമാണിസ്ഥാനം കൈകാര്യം ചെയ്യുന്നതില്‍ സുഭാഷിനുള്ള  വശ്യത യുവാക്കള്‍ നോക്കിക്കാണുക പതിവാണ്. ഇക്കുറി തട്ടകക്കാരായ യുവാക്കള്‍ ഭരണസമിതിക്കാര്‍ക്കു മുന്നില്‍ ഒന്നേ ബോധിപ്പിക്കാനുണ്ടായിരുന്നുളളൂ. എന്തുവന്നാലും മഠത്തില്‍ വരവിന് സുഭാഷുവേണം. അത് ചര്‍ച്ചകള്‍ക്കുശേഷം ഉറപ്പിച്ചുകഴിഞ്ഞു. സുഭാഷിന്റെ സാന്നിധ്യം പരമേശ്വരമാരാരുടെ കുറവ് നികത്തുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.