എരുമേലി: ശക്തികൂടുമ്പോള്‍ വിനയവും വര്‍ദ്ധിക്കുന്ന സവിശേഷമായ ഗുണമാണ് രാമഭക്തനായ ഹനുമാനില്‍ കാണാന്‍ കഴിയുന്നതെന്ന് സന്യാസിസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. എരുമേലിയില്‍ ബജറംഗദളിന്റെ നേതൃത്വത്തില്‍ നടന്ന ഹനുമാന്‍ ജയന്തി ആഘോഷം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷങ്ങളുടെ ഭാഗമായി ചേനപ്പടിയിലുള്ള ഒരു കുട്ടിയുടെ ഒരുവര്‍ഷത്തെ പഠനചിലവ് കുറുവാമൂഴി ആത്മബോധിനി ആശ്രമം നല്‍കി. വിശ്വഹിന്ദുപരിഷത്ത് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സോമശേഖരന്‍, കമ്മറ്റിയംഗം ഗോപി, എരുമേലി പ്രഖണ്ഡ്‌സെക്രട്ടറി ടി.കെ. കൃഷ്ണന്‍കുട്ടി, ബജ്‌റംഗദള്‍ പ്രഖണ്ഡ് പ്രസിഡന്റ് പി.കെ. രതീഷ് എന്നിവര്‍ സംസാരിച്ചു.
















