കുറവിലങ്ങാട്: കഴിഞ്ഞദിവസം ഒരു വിദ്യാര്‍ത്ഥിനി നടത്തിയ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് കോളേജിനു നേരെ അക്രമം നടത്തിയ സിപിഎം നേതാക്കളെ അറസ്റ്റുചെയ്തു. കുറവിലങ്ങാട് സ്വകാര്യ നേഴ്സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കോളേജിന്റെ നാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതറിഞ്ഞെത്തിയ സിപിഎം ഏരിയാകമ്മറ്റിയംഗവും ഗ്രാമപഞ്ചായത്ത് മെമ്പറുമായ അഡ്വ. കെ.കെ. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സിപിഎം അക്രമിസംഘം കോളേജ് അടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവത്തിലുള്‍പ്പെട്ട കെ.കെ. ശശികുമാര്‍, ഡിവൈഎഫ്ഐ നേതാവ് ജോജോ വെമ്പള്ളി, ജയ്മോന് കണ്ണംകുളം, ബെന്നി സെബാസ്റ്റ്യന്‍ എന്നിവരെ കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: