Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാര്‍ഷിക മേഖലയ്‌ക്ക് മുന്‍ഗണന നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2015, 10:40 pm IST
in Kottayam

കോട്ടയം: കാര്‍ഷികമേഖലയുടെ വികസനത്തിനും ആധുനീകരണത്തിനും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 485 കോടി വരവും 460 കോടി ചെലവും 25 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഇന്നലെ അവതരിപ്പിച്ചത്.

ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയിട്ടുള്ള പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 11 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ബസ്‌വേ നിര്‍മ്മിക്കുന്നതിനും ഗതാഗതക്കുരുക്കിനു പരിഹാരവുമായുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. കായല്‍ ജലം റിവേഴ്‌സ് ഓസ്‌മോസിസ് ചെയ്യുന്നതുള്‍പ്പെടെയുള്ള ശുദ്ധജല പദ്ധതിക്ക് 6 കോടിയും വകയിരുത്തി.

കൃഷി, മൃഗസംരക്ഷണം, ക്ഷീരമേഖല, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ ഒരു കോടി രൂപ ജില്ലയിലെ മൂന്ന് കൃഷി ഫാമുകളുടെ ആധുനികവല്‍ക്കരണത്തിനും 60 ലക്ഷം രൂപ വീടുകളില്‍ പച്ചക്കറി കൃഷിക്കുള്ള കുടുംബകൃഷി പദ്ധതിക്കും ചെലവഴിക്കും. കരിമ്പിനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ക്കും 75 ലക്ഷം രൂപയും തരിശുനിലം കൃഷിനിലമാക്കുന്ന പുനര്‍ജനനി പദ്ധതിക്ക് 60 ലക്ഷം രൂപയും വിനിയോഗിക്കും. കേരകൃഷി, മത്സ്യകൃഷി എന്നിവയ്‌ക്ക് പ്രോത്സാഹനം നല്‍കും. ഇതിനായി 15 ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ട്.

ആടുഗ്രാമം, സ്വര്‍ണധാര (മുട്ടക്കോഴി വളര്‍ത്തല്‍) എന്നിവയുള്‍പ്പെട്ട മൃഗസംരംക്ഷണ പദ്ധതികള്‍ക്ക് ഒരു കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. മൊബൈല്‍ മില്‍ക്ക് വെന്റിങ് മെഷീനുകള്‍ വിതരണം ചെയ്യുന്നതിനും പാലിന്റെ ഉല്പാദനവും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുന്നതിനും ക്ഷീരമേഖലയില്‍ ഊന്നല്‍ നല്‍കും. ഇതിനായി 40 ലക്ഷം രൂപ വകയിരുത്തി.

ആരോഗ്യ മേഖലയ്‌ക്ക് 1.6 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രിയുടെ വികസനത്തിന് ഒരു കോടി രൂപ മാറ്റി വച്ചു. മോര്‍ച്ചറി സംവിധാനത്തിലെ തകരാര്‍ പരിഹരിക്കുന്നതിന് 15 ലക്ഷവും ജില്ലാ ആശുപത്രിയുടെ പാലിയേറ്റിവ് കെയറിന് അഞ്ചു ലക്ഷവും രൂപ നീക്കി വച്ചു. പാരപ്ലീജിയ രോഗികളുടെ പുനരധിവാസത്തിന് 11 ലക്ഷം വകയിരുത്തി. പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടിയും മാലിന്യ സംസ്‌കരണ പദ്ധതിക്ക് 1.25 കോടിയും വിദ്യാഭ്യാസ മേഖലയ്‌ക്ക് 2.25 കോടിയും വകയിരുത്തി.

പെണ്‍കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് 15 ലക്ഷം രൂപ ചെലവഴിക്കും.

വിദ്യാലയങ്ങളില്‍ ഋത്വിക എന്ന പേരില്‍ ഗേള്‍സ് ഫ്രണ്ട്‌ലി സോണുകള്‍ ആരംഭിക്കും.

ജീവിത ശൈലീരോഗങ്ങള്‍ ചികിത്സിക്കുന്നതിനും ബോധവത്കരണത്തിനും 12 ലക്ഷം രൂപയും നീന്തല്‍ പരിശീലനത്തിന് 25 ലക്ഷം രൂപയും വകയിരുത്തി. പകല്‍വീട് പദ്ധതിക്ക് ഒരു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്മാരായ അനിത ഷാജി, ഉഷ വിജയന്‍, ജോസ് പുത്തന്‍കാല, സുധാകുര്യന്‍, അംഗങ്ങളായ അഡ്വ. ഫില്‍സണ്‍ മാത്യു, എന്‍.ജെ. പ്രസാദ്, ജോസ്‌മോന്‍ മുണ്ടയ്‌ക്കല്‍, കെ.എ. അപ്പച്ചന്‍, ബിജു തോമസ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ബജറ്റില്‍ മാത്രം, നടപ്പാക്കുന്നില്ലെന്ന്് ആക്ഷേപം

കോട്ടയം: ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ബജറ്റില്‍ മാത്രമാണെന്നും ഇവ നടപ്പാക്കുന്നില്ലെന്നും ആക്ഷേപം. ഇന്നലെ ബജറ്റ് അവതരണ വേളയിലാണ് പ്രതിപക്ഷ നേതാവായ ബിജു തോമസ് ഈ ആക്ഷേപം ഉന്നയിച്ചത്. ബജറ്റില്‍ തുക വക കൊള്ളിക്കുമെങ്കിലും പദ്ധതി നടത്തിപ്പില്‍ കാണാനില്ല. നെല്‍കൃഷിക്കാരുടെ ജില്ലയായ കോട്ടയത്ത് കഴിഞ്ഞ ബജറ്റില്‍ 75 ലക്ഷം രൂപ നെല്‍കൃഷിക്ക് മാറ്റിവച്ചെങ്കിലും പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഇത് കാണാനില്ലാതായി. ഇത്തവണത്തെ ബജറ്റിലും നെല്‍കൃഷിക്കായി വകകൊള്ളിച്ച തുക അപര്യാപ്തമാണെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

അയ്യപ്പഭക്തര്‍ക്ക് വിരിവയ്‌ക്കാനും വിശ്രമിക്കാനുമായി നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന ഹരിവരാസനം പദ്ധതിയും നടപ്പായില്ലെന്നും മീനച്ചിലാര്‍ ശുദ്ധീകരണ പദ്ധതി വിഭാവനം ചെയ്ത തരത്തിലുള്ള ശുചീകരണം നടന്നില്ലെന്നും പ്രതിപക്ഷാംഗം ചൂണ്ടിക്കാട്ടി. ജില്ലയിലെ എസ്‌സി വിഭാഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ പുതിയ ബജറ്റിലും ഇല്ലെന്നും പിഡബ്ല്യൂഡി റോഡുകളില്‍ ജില്ലാ പഞ്ചായത്ത് എങ്ങിനെ ബസ് വേ നിര്‍മ്മിക്കുമെന്ന സംശയവും അംഗങ്ങള്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു.

നെല്‍കര്‍ഷകര്‍ക്ക് ഇപ്പോള്‍ വകയിരുത്തിയതിനേക്കാള്‍ കൂടുതല്‍ തുക വകയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി അംഗങ്ങളെ അറിയിച്ചു. ഹരിവരാസനം പദ്ധതിക്ക് മൂന്നുസെന്റു സ്ഥലം സൗജന്യമായി ലഭിക്കുന്ന ഇടത്തു നടപ്പാക്കുമെന്നും രാമപുരത്ത് സ്ഥലം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടി ഉടനാരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

റബ്ബര്‍ കര്‍ഷകര്‍ ഏറെയുള്ള ജില്ലയില്‍ ഇവര്‍ക്കായി ഒരു പദ്ധതിയും ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. റബ്ബര്‍, നെല്‍ കര്‍ഷകരെ അപേക്ഷിച്ച് താരതമ്യേന ജില്ലയില്‍ കുറവായ കരിമ്പു കൃഷിക്ക് 75ലക്ഷം രൂപ വകയിരുത്തിയതും വിമര്‍ശന വിധേയമാകുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

India

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

India

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.