കുമരകം: ഹര്‍ത്താലില്‍ കുമരകത്ത് കുടുങ്ങിപ്പോയതിലേറെയും വിദേശ ടൂറിസ്റ്റുകള്‍. നിനയ്‌ക്കാതെ വന്ന ഹര്‍ത്താല്‍മൂലം സ്വദേശങ്ങളിലേക്കു പോകാനും മറ്റു ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്കു പോകാനും ടിക്കറ്റെടുത്തവരാണ് കുമരകത്ത് പല റിസോര്‍ട്ടുകളിലും കുടുങ്ങിപ്പോയത്. രാവിലെ എല്‍ഡിഎഫ് നടത്തിയ പ്രകടനത്തില്‍ കടകള്‍ അടപ്പിച്ചു. നാട്ടിലേക്കു വരാന്‍ രാവിലെ വിമാനത്താവളത്തിലെത്തിയവരും ടൂറിസ്റ്റുകളും കുമരകത്തേക്ക് യാത്രതിരിക്കാന്‍ വൈകിട്ട് ആറുവരെ കാത്തിരിക്കേണ്ടിവന്നു. ഹൗസ് ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും മുന്‍കൂട്ടി ബുക്കുചെയ്തവര്‍ക്കും വിനോദസവാരി നടത്താന്‍ കഴിഞ്ഞില്ല. ഇരുചക്രവാഹനങ്ങളും പ്രൈവറ്റ് വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. കെ.എം. മാണിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതൊഴിച്ചാല്‍ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടില്ല.
















