Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കര്‍മ്മയോഗിയുടെ മുന്നില്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2015, 04:48 pm IST
inVaradyam

ഡോ. ശിവകുമാര സ്വാമിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി

നൂറ്റിയെട്ടാം വയസ്സിലും ഗുരുകുല മാതൃകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാരഥ്യമേകുന്ന ഡോക്ടര്‍ ശിവകുമാര സ്വാമിക്ക് ലഭിച്ച പത്മഭൂഷണ്‍ പുരസ്‌കാരം അര്‍ഹതയ്‌ക്കുള്ള അംഗീകാരമാണ്. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഗവേഷണതലംവരെയുള്ള 8700 ല്‍പ്പരം വിദ്യാര്‍ത്ഥികളാണ് ഈ ‘ഗുരുകുല’ത്തില്‍ ഇപ്പോള്‍ പഠിക്കുന്നത്. അവരുടെ താമസവും ഭക്ഷണവും എന്നുവേണ്ടാ പഠനച്ചെലവുകളും സൗജന്യമാണന്നറിയുമ്പോള്‍ നാം വിസ്മയിച്ചുപോകും! ഈ ഗുരുകുലത്തില്‍ ജാതി-മത-ഭേദ ചിന്തകളൊന്നുമില്ല. ‘വിദ്യാധനം സര്‍വധനാല്‍ പ്രധാനം’ എന്ന ഒരു മന്ത്രമേയുള്ളൂ. മാനുഷികമായ പരിഗണനകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള സഹാനുഭൂതിയുമാണ് ഇങ്ങനെയൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കമിടാന്‍ കാരണം. 1930 മുതല്‍ ഡോ.ശിവകുമാര സ്വാമിജിയാണ് ഈ ഗുരുകുലത്തില്‍ സാരഥ്യം വഹിക്കുന്നത്. ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയവരുടെ ഉദാരസമീപനങ്ങളും ദേശീയവും അന്തര്‍ദ്ദേശീയവുമായ സഹായസഹകരണങ്ങളും കൊണ്ട് ഈ ആധുനിക ഗുരുകുലം കാര്യക്ഷമമായി അതിന്റെ ധര്‍മം നിറവേറ്റിപ്പോരുന്നു. 75 വര്‍ഷക്കാലത്തെ നിസ്വാര്‍ത്ഥമായ ഈ സേവനത്തിനാണ് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാഷ്‌ട്രം അദ്ദേഹത്തെ ബഹുമാനിച്ചത്.

ബെംഗളൂരു നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള തുംകൂര്‍ സ്വച്ഛന്ദമായ ഒരു സ്ഥലമാണ്. അവിടെയാണ് ഈ വിദ്യാഭ്യാസ സമുച്ചയം സ്ഥിതി ചെയ്യുന്നത്. 130 ല്‍പ്പരം വിദ്യാഭ്യാസ വിഭാഗങ്ങള്‍ ഈ ഗുരുകുലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. വിവരസാങ്കേതിക വിദ്യ മുതല്‍ ഗവേഷണ തലം വരെ പഠിക്കുന്നവരില്‍ നിന്നും ഒരു ചില്ലിക്കാശ് പോലും ഗുരുകുലം വസൂല്‍ ചെയ്യുന്നില്ല. പാരാമെഡിക്കല്‍ വിഭാഗം, ഇംഗ്ലീഷ്, കന്നട, സംസ്‌കൃതം, ദൃശ്യകലകള്‍, ചിത്രകല, നാടക ഗവേഷണ വിഭാഗം എന്നിവയ്‌ക്കെല്ലാം മികച്ച ഫാക്കല്‍റ്റിയുമുണ്ട്. ഓരോ സെഷനിലും നിപുണരും ലോകപ്രശസ്തരുമായ അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ സെമിനാറുകാരും ശില്‍പ്പശാലകളും ചര്‍ച്ചകളും നടത്തപ്പെടുന്നുമുണ്ട്. ലോകവിദ്യാഭ്യാസ ഭൂപടത്തില്‍ ഈ ഗുരുകുലത്തിന് ഉന്നതമായ സ്ഥാനം ലഭിച്ചതും ഇതിന്റെ മാനദണ്ഡത്തിലാണ്.

കൃഷിയിടങ്ങള്‍, കളിസ്ഥലങ്ങള്‍, നാട്യശാലകള്‍, സെമിനാര്‍ ഹോളുകള്‍, അതിഥിമന്ദിരങ്ങള്‍, വനിതാ ഹോസ്റ്റലുകള്‍ അദ്ധ്യാപകര്‍ക്കുള്ള ചെറുമന്ദിരങ്ങള്‍, സ്വീകരണ മണ്ഡപങ്ങള്‍, ശൗചാലയങ്ങള്‍ എന്നുവേണ്ടാ ഒരു മികച്ച വിദ്യാഭ്യാസ സമുച്ചയത്തിന് വേണ്ടതെല്ലാം ഈ ഗുരുകുലത്തിലുണ്ട്. വിശാലമായ പ്രാര്‍ത്ഥനാനിലയങ്ങളും അതിന്റെ ലാളിത്യംകൊണ്ട് ആകര്‍ഷകമാണ്. ആര്‍ഭാടങ്ങള്‍ തീരെയില്ലന്ന് പറയാം. ‘തുറന്ന പുസ്തകമാണ്’ സ്വാമിജി എന്ന് അന്തേവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഈ ഗുരുകുലത്തില്‍ രണ്ടുനേരം പ്രാര്‍ത്ഥനയുണ്ട്. രാവിലെ 6 മണിക്കും വൈകിട്ട് 6 മണിക്കും. ഈ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നത് ഗുരുവരനായ കുമാരസ്വാമിയാണ്. കന്നടയിലും സംസ്‌കൃതത്തിലുമുള്ള പ്രാര്‍ത്ഥനാ ഗാനങ്ങളാണ് ആലപിക്കുന്നത്. ലളിതവും ഭക്തിസാന്ദ്രവുമായ പ്രാര്‍ത്ഥനാ വേളകളില്‍ എല്ലാവരുടേയും മനസ്സും വപുസ്സും ഈശ്വരനില്‍ മാത്രം അര്‍പ്പിക്കുന്നത് കാണാം. 20 മിനിറ്റിനുശേഷം സ്വാമിയുടെ ഹ്രസ്വമായ ഒരു പ്രഭാഷണമുണ്ട്. നിത്യജീവിതവുമായി ബന്ധമുള്ള കാര്യങ്ങള്‍ 10 മിനിറ്റുകൊണ്ട് സ്വാമിജി പറയുന്നു. അറിവിന്റെയും കനിവിന്റെയും കരുണാ-വാത്സല്യങ്ങളുടെയും വചനങ്ങളാണ് സ്വാമിജിയുടേത്.

തൊഴിലിനെക്കുറിച്ച് സ്വാമിക്ക് ഒരു പ്രത്യേക കാഴ്ചപ്പാടുണ്ട്. അവനവന്റെ കഴിവിനും ആരോഗ്യത്തിനും അനുയോജ്യമായ തൊഴില്‍ ചെയ്യുക; പ്രതിഫലം ആഗ്രഹിക്കരുത്; സഹജീവികളെ കഴിവതും സഹായിക്കുക!! തൊഴിലിന്റെ മഹത്വത്തെയാണ് സ്വാമി പ്രകീര്‍ത്തിക്കുന്നത്. ആരോഗ്യത്തിനും മാനസികമായ ഉല്ലാസത്തിനും തൊഴില്‍ നല്ല ഉപാധിയാണെന്നും അദ്ദേഹം പറയുന്നു.

1907 ല്‍ കര്‍ണാടകയിലെ വീരപുരത്താണ് അദ്ദേഹം ജനിച്ചത്. ഗംഗമ്മയും ഹൊന്നപ്പയുമാണ് മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസം വീരപുരത്തായിരുന്നു. സെക്കന്ററി വിദ്യാഭ്യാസം തുംകൂറിലാണ് നടത്തിയത്. പ്രീ-യൂണിവേഴ്‌സിറ്റിക്കും ഡിഗ്രിക്കും ബെംഗളൂരു സെന്‍ട്രല്‍ കോളേജിലാണ് പഠിച്ചത്. കന്നടയിലും ഇംഗ്ലീഷിലും സംസ്‌കൃതത്തിലും ബിരുദാനന്തരബിരുദവും നേടി. 1930 ല്‍ അദ്ദേഹം ഈ ‘ഗുരുകുല’ത്തിന്റെ സാരഥ്യം ഏറ്റെടുത്തു. ബെംഗളൂരു യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 2007 ല്‍ കര്‍ണാടക ഗവണ്‍മെന്റ് ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കി ബഹുമാനിച്ചു. 2015 ല്‍ പത്മഭൂഷണും അദ്ദേഹത്തെ തേടിയെത്തി. വര്‍ണനാതീതമായ മറ്റനേകം പുരസ്‌കാരങ്ങളും ഈ കുലപതിക്ക് ലഭിച്ചിട്ടുണ്ട്. അനേകം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘സഞ്ചരിക്കുന്ന ദൈവം’ എന്ന അപരനാമത്താലാണ് ഡോ.ശ്രീ.ശീ. ശിവകുമാരസ്വാമി അറിയപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

India

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.