Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോണക്കും ജുവന്റസിനും ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 07:57 pm IST
in Football

മെസ്സിയുടെ പെനാല്‍റ്റി കിക്ക് മാഞ്ചസ്റ്റര്‍ സിറ്റി ഗോളി ജോ ഹാര്‍ട്ട് തടുക്കുന്നു

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണക്കും ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ജുവന്റസിനും ജയം. ബാഴ്‌സലോണ എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ 2-1ന് തോല്‍പ്പിച്ചപ്പോള്‍ ജുവന്റസ് സ്വന്തം തട്ടകത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും ഇതേ സ്‌കോറിന് പരാജയപ്പെടുത്തി.

ഉറുഗ്വെയ്ന്‍ സൂപ്പര്‍താരം ലൂയി സുവാരസ് നേടിയ രണ്ട് ഗോളുകളാണ് ബാഴ്‌സക്ക് ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന കൡയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ വിജയം സമ്മാനിച്ചത്. 74-ാം മിനിറ്റില്‍ സിറ്റിയുടെ ക്ലിച്ചി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി. വിജയത്തോടെ ബാഴ്‌സ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കുകയും ചെയ്തു.

കളിയുടെ തുടക്കം മുതല്‍ മെസ്സി, നെയ്‌മര്‍, സുവാരസ്, ഇനിയേസ്റ്റ തുടങ്ങിയ സൂപ്പര്‍താരങ്ങളടങ്ങിയ ബാഴ്‌സക്കുതന്നെയായിരുന്നു മുന്‍തൂക്കം. തുടര്‍ച്ചയായ ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 16-ാം മിനിറ്റില്‍ ബാഴ്‌സ ലീഡ് നേടി. വലതുവിംഗില്‍ നിന്ന് മെസ്സി നല്‍കിയ പാസ് പിടിച്ചെടുത്തശേഷ ലൂയി സുവാരസ് ഇടംകാലുകൊണ്ട് നിറയൊഴിച്ചത് സിറ്റി വലയില്‍ കയറി. പിന്നീട് 26-ാം മിനിറ്റില്‍ സുവാരസിന്റെ മറ്റൊരു ശ്രമം സിറ്റി ഗോളി തട്ടിയകറ്റി. എന്നാല്‍ 30-ാം മിനിറ്റില്‍ ബാഴ്‌സ വീണ്ടും ലീഡ് നേടി. മെസ്സിയും ജോര്‍ഡി ആല്‍ബയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ലഭിച്ച സുവാരസാണ് ഇത്തവണയും ലക്ഷ്യം കണ്ടത്. പിന്നീട് ഗോള്‍മടക്കാനായി സിറ്റി താരങ്ങള്‍ അദ്ധ്വാനിച്ച് പൊരുതിയെങ്കിലും ബാഴ്‌സ പ്രതിരോധവും ഗോളിയും പിടിച്ചുനിന്നു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സിറ്റിയുടെ നസ്‌റി പായിച്ച ഷോട്ട് ബാഴ്‌സ ഗോളി കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ക്കേ സിറ്റി താരങ്ങള്‍ ബാഴ്‌സ ഏരിയയില്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തി. എഡിന്‍ സെക്കോയും സെര്‍ജിയോ അഗ്യൂറോയും സമിര്‍ നസ്‌റിയും മാര്‍ട്ടിന്‍ ഡെമിഷെല്‍സും നിരവധി അവസരങ്ങള്‍ തുലച്ചുകളയുകയും ചെയ്തു. തുടര്‍ച്ചയായി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയശേഷം 69-ാം മിനിറ്റില്‍ സിറ്റി ഒരു ഗോള്‍ നേടി. ഡേവിഡ് സില്‍വ നല്‍കിയ പാസില്‍ നിന്ന് സെര്‍ജിയോ അഗ്യൂറോ വലംകാലുകൊണ്ട് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. പിന്നീട് 74-ാംമിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് സിറ്റിയുടെ ഗെയ്ല്‍ ക്ലിച്ചി പുറത്തുപോയത് അവര്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു. അധികം കഴിയും മുന്നേ മെസ്സിയുടെ ഒരുഷോട്ട് സിറ്റി ഗോളി രക്ഷപ്പെടുത്തി.പിന്നീട് കളിയുടെ അധികസമയത്ത് ലയണല്‍ മെസ്സിയെ സിറ്റി പ്രതിരോധക്കാരന്‍ സബലേറ്റ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസി തുലച്ചു. മെസ്സിയുടെ അടി മാഞ്ചസ്റ്റര്‍സിറ്റി ഗോളി ജോയ് ഹാര്‍ട്ട് തട്ടിയകറ്റി. റീബൗണ്ട് ചെയ്തുവന്ന പന്തിന് ഡൈവിംഗിലൂടെ മെസി തലവച്ചെങ്കിലും പുറത്തേക്കാണ് പോയത്.

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരായ മത്സരത്തില്‍ ജുവന്റസിനായി 13-ാം മിനിറ്റില്‍ കാര്‍ലോസ് ടെവസും 42-ാം മിനിറ്റില്‍ മോര്‍ട്ടയും ഗോളുകള്‍ നേടിയപ്പോള്‍ 18-ാം മിനിറ്റില്‍ റയസാണ് ബൊറൂസിയയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്. മൂന്ന് ഗോളുകളും ആദ്യപകുതിയിലാണ് പിറന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

പുതിയ വാര്‍ത്തകള്‍

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.