കുമരകം: കുമരകം ആറാം വാര്‍ഡ് മെമ്പര്‍ ശാലു റിമാന്‍ഡില്‍. രോഗിയെ കാണാന്‍ കുമരകം സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ജയകുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളിലൊരാളാണ് ശാലു. ഇതിനു മുമ്പും ആര്‍എസ്എസ് പ്രവര്‍ത്തകരായ വിഷ്ണു, വിശാല്‍ എന്നിവരെ വെള്ളത്തിലിട്ട് കല്ലെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച രണ്ട് പഞ്ചായത്തംഗങ്ങളിലൊരാളാണ് ഷാലു. സിപിഎം പ്രവര്‍ത്തകനായ ഷാലു വധശ്രമക്കേസില്‍ രണ്ടാംതവണയാണ് റിമാന്‍ഡിലാകുന്നത്.
















