Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടുംബശ്രീ യൂണിറ്റുകളില്‍ ലക്ഷങ്ങളുടെ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 09:35 pm IST
in Kottayam

എരുമേലി: ജനകീയ പോലീസ് സംവിധാനത്തെ സഹായിക്കാനെന്ന പേരില്‍ തുടങ്ങിയ പോലീസ് റസിഡന്റ്‌സ് അസോസിയേഷന്റെ മറവില്‍ കുടുംബശ്രീ യൂണിറ്റുകളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി പരാതി. പഞ്ചായത്തിലെ എട്ടാംവാര്‍ഡ് നര്‍മ്മദാ കുടുംബശ്രീ, ജനനീ റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ പ്രസിഡന്റായ പാത്തിക്കാവ് സ്വദേശിനി ഷൈലാ മമ്മദിനെതിരെയാണ് അംഗങ്ങളുടെ പരാതി.

ഫെബ്രുവരി 10ല്‍ ടിഎഫ്‌സി 25 (433)/2015 കെടിഎം നമ്പറായി വിജിലന്‍സിന് ലഭിച്ച പരാതിയിന്മേല്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററും കുടുംബശ്രീ ഓഡിറ്റ് സംഘവുമായ കാസ്സിന്റെ പ്രതിനിധികളും പഞ്ചായത്താഫീസിലെത്തി പരാതിക്കാരിയായ ശോഭാരാജേന്ദ്രന്‍, മറ്റ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു.

ജനനീ റസിഡന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി നിലനില്‍ക്കെ വനിതകളുടെ കുടുംബശ്രീ യൂണിറ്റിന്റെ കൂടി പ്രസിഡന്റായി ഒരാളെത്തന്നെ തെരഞ്ഞെടുത്തതിലെ സംശയങ്ങളാണ് ലക്ഷങ്ങളുടെ അഴിമതിക്കഥ പുറത്താകാന്‍ വഴിയൊരുക്കിയത്. കുടുംബശ്രീ അംഗങ്ങളുടെ പേരില്‍ ബാങ്കില്‍ നിന്നും നാലുലക്ഷത്തോളം രൂപ വായ്‌പയായി എടുത്തിട്ടുണ്ടെന്നും ഇതില്‍ പല അംഗങ്ങള്‍ക്കും വായ്‌പ ലഭിച്ചിട്ടില്ലെന്നും പറയുന്നു. ബാങ്ക് വായ്‌പ എടുത്തിട്ടുണ്ടെന്നും കഴിഞ്ഞ രണ്ടുവര്‍ഷമായി കുടുംബശ്രീ യൂണിറ്റ് വായ്‌പ തിരിച്ചടവ് നടത്തിയിട്ടില്ലെന്നും പഞ്ചായത്ത് സിഡിഎസ് വിഭാഗത്തിന്റെ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.

വായ്‌പ വാങ്ങിത്തരാമെന്ന് പറഞ്ഞ് 75 അംഗങ്ങളില്‍ നിന്നും 3,100രൂപ വീതം കൈപ്പറ്റിയിട്ടുണ്ടെന്നും മണിമല സിഐയ്‌ക്ക നല്‍കിയ പരാതിയിലും അംഗങ്ങള്‍ പറയുന്നു. പോലീസ് റസിഡന്റ്‌സ് അസോസിയേഷനിലെ അംഗമായതിനാല്‍ വ്യാജകേസുകല്‍ നല്‍കി പരാതിക്കാരെ കുടുക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് നാളിതുവരെ പരാതികള്‍ കൊടുക്കാതിരുന്നതെന്നും അംഗവും പരാതിക്കാരിയുമായ ശോഭാരാജേന്ദ്രന്‍ പറഞ്ഞു.

വിവിധ സ്വയംതൊഴില്‍ പദ്ധതികളുടെ പേരില്‍ കുറഞ്ഞ പലിശയ്‌ക്ക് ലഭിക്കുന്ന പണം വന്‍പലിശയ്‌ക്ക് ബ്ലേഡുകാര്‍ക്ക് കൊടുക്കുകയാണെന്നും കുടുംബശ്രീ കണക്കുകളെ സംബന്ധിച്ചും റെക്കോഡുകളെ സംബന്ധിച്ചും അംഗങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നും നാട്ടുകാര്‍പോലും പറയുന്നു.

കുടുംബശ്രീ പ്രസിഡന്റിനെതിരെ മുമ്പും ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും തെളിവുകള്‍ ഇല്ലാത്തതു മൂലവും രേഖാമൂലം പരാതികള്‍ ലഭിക്കാത്തതിന്റെ പേരിലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന് പഞ്ചായത്ത് അധികൃതരും പറഞ്ഞു. എന്നാല്‍ കുടുംബശ്രീകളുടെ പേരില്‍ നടത്തുന്ന ലക്ഷങ്ങളുടെ തട്ടിപ്പിന് പഞ്ചായത്തിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കുന്നതായും പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തട്ടിപ്പുനടത്തിക്കൊണ്ടിരിക്കുന്നയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇനിയും നടപടികളെടുക്കുന്നില്ലെങ്കില്‍ കോടതി അടക്കം ഉന്നതാധികാരികളെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് അംഗങ്ങളും നാട്ടുകാരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.