കോട്ടയം: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണിയുടെ ഉപയോഗം തടഞ്ഞുള്ള കോടതിവിധി നടപ്പാക്കുന്നതിന്റെ പേരില്‍ ക്ഷേത്രങ്ങളില്‍ മുഴുവന്‍ നോട്ടീസ് നല്‍കുന്ന പോലീസ്, മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം തടയാന്‍ ശ്രമിക്കുന്നില്ലെന്ന് വിഎച്ച്പി. കോടതി വിധി ക്ഷേത്രങ്ങളില്‍ മാത്രം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് വിഎച്ച്പി ജില്ലാ സമിതി അറിയിച്ചു. കുറച്ചു ദിവസം മുമ്പ് ഇല്ലിക്കല്‍ കേന്ദ്രീകരിച്ച് നടന്ന ഉച്ചഭാഷിണിയിലൂടെയുള്ള മതപ്രഭാഷണ പരമ്പര രാത്രി 12 മണിയിലേറെ നീണ്ടത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തത് ഇതിനുദാഹരണമാണ്. പക്ഷപാതരഹിതമായി കോടതി വിധി നടപ്പാക്കാന്‍ പോലീസ് തയ്യാറാകുന്നതുവരെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരായ പോലീസ് നടപടിയെ അവഗണിക്കാന്‍ വിഎച്ച്പി പരിഷത്ത് ആഹ്വാനം ചെയ്തു.
















