കോട്ടയം: കേന്ദ്രസര്‍ക്കാറിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബാലഭവന് ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ ബാലശ്രീ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ക്രിയേറ്റീവ് ആര്‍ട്ട്, ക്രിയേറ്റിവ് പെര്‍ഫോമന്‍സ്, ക്രിയേറ്റീവ് റൈറ്റിംഗ്, ക്രിയേറ്റീവ് ഇന്നോവേറ്റിംഗ് സയന്‍സ് എന്നീ മേഖലകളില്‍ നല്കുന്ന ശ്രേഷ്ഠമായ ബഹുമതിയാണ് ബാലശ്രീ അവാര്‍ഡ്.
ജനുവരി 29ന് ദല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവാര്‍ഡുകള്‍ വിതരണം ചെയ്തു. കോട്ടയം ജവഹര്‍ ബാലഭവനില്നിന്നും പങ്കെടുത്ത രണ്ട് കുട്ടികള്‍ വിവിധ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ വിജയിച്ച് അവാര്‍ഡിന് അര്‍ഹരായി. ആഷിക് പുരുഷോത്തമന് ക്രിയേറ്റീവ് ആര്‍ട്ട്സിലും മീരാ പണിക്കര്‍ ക്രിയേറ്റീവ് ഇന്നവേറ്റിംഗ് സയന്‍സിലും. 2011-12 വര്‍ഷത്തെ ബാലശ്രീ അവാര്‍ഡാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: