ചങ്ങനാശേരി: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.പെരുന്ന, ബൈപ്പാസ്, പാലാത്ര, ടി.ബി.റോഡ് എന്നിവിടങ്ങഗിലാണ് റെയ്ഡ് നടത്തിയത്.കുറ്റക്കാര്‍ക്കെതിരെ കര്‍ശനശിക്ഷാനടപടികള്‍ കൈക്കൊള്ളുമെന്ന് ആരോഗ്യവിഭാഗം ജീവനക്കാര്‍ പറഞ്ഞു.
ഹോട്ടലുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും,ഗുണനിലവാരമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാത്രമേ വില്പനയ്ക്കായി സൂക്ഷിക്കാവു എന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.സി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.എം. സൈനുദ്ദീന്‍,പി. കെ. രാജേന്ദ്രന്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാജീവ്, എ.അജ്ഞന, സുമിത സുഗതന്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: