മക്മില്ലന് ഗ്ലോബല്‍ അവാര്‍ഡ് ജൂഹാന്‍ ബിന്‍ മഹിയുദ്ദിനില് നിന്ന് ബി. ആര് അജിത് സ്വീകരിക്കുന്നു. മക്മില്ലന് വുഡ്സ് പ്രസിഡന്റ് റെയ്മണ്ട്സ് ലിയു സമീപം.
കൊച്ചി: മലേഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടേയും മറ്റ് പ്രൊഫഷണലുകളുടെയും ആഗോള കൂട്ടായ്മയായ മക്മില്ലന് വുഡ്സ് ഗ്ലോബല്‍ ഏര്‍പ്പെടുത്തിയ’ഗ്ലോബല്‍ ഇന്നോവേറ്റീവ് പഴ്സണാലിറ്റി’ അവാര്‍ഡ് കൊച്ചിയിലെ അജിത് അസോഷ്യേറ്റ്സ് മാനേജിങ് ഡയറക്ടര്‍ ആര്‍ക്കിടെക്റ്റ് ബി.ആര്. അജിത്തിന് ലഭിച്ചു.
ഗ്രീന്‍ ബില്‍ഡിങ്ങിന്റെ വക്താവെന്ന നിലയില്‍ കെട്ടിട രൂപകല്പനയില് കൈവരിച്ച പുതുമയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് പുരസ്കാരം. ക്വലാലംപൂരില്‍ നടന്ന ചടങ്ങില്‍ മലേഷ്യയിലെ സബാഹ് സംസ്ഥാനത്തെ ഗവര്‍ണര്‍ ജൂഹാന്‍ ബിന്‍ ദാതുക് ഹാജി മഹിറുദ്ദീനില് നിന്ന് അജിത് പുരസ്കാരം ഏറ്റു വാങ്ങി.
ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ കേരള ചാപ്റ്ററിന്റേയും ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്റ്റ് ആന്റ് ഡിസൈന്‍ ഇനോവേഷന്‍ കോളേജിന്റെയും ചെയര്‍മാനാണ് ബി.ആര്. അജിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: