Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

എപിസിസി സമ്മേളനത്തില്‍ മൂന്ന് നാളികേര വിദഗ്ധര്‍ക്ക് ആദരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2015, 08:39 pm IST
inBusiness

കൊച്ചി: എപിസിസിയുടെ 51-ാമത് മന്ത്രിതല ഉന്നത സമ്മേളനം നടക്കുമ്പോള്‍ ആതിഥേയ രാജ്യത്തിലെ മൂന്ന് പ്രമുഖരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. പൊള്ളാച്ചിയിലെ ഒ.വി.ആര്‍. സോമസുന്ദരം (തമിഴ്‌നാട്), ഡോ. കെ.കെ ഹരിദാസ് (കേരളം), സി.ആര്‍. വിജയകുമാര്‍ (കര്‍ണാടക)എന്നിവരാണവര്‍.

മൂവരും ഇന്ത്യയുടെ നാളികേര മേഖലയ്‌ക്ക് അതുല്യമായ സംഭാവനകള്‍ നല്കിയവരും രാജ്യാന്തര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരുമാണ്. തെങ്ങിനിടയില്‍ ജാതി, കൊക്കോ, കുരുമുളക് എന്നിവ ഇടവിളയായി വളര്‍ത്തി  നാളികേര കൃഷി വന്‍ ലാഭകരമാക്കിയ കൃഷിക്കാരനാണ് പൊള്ളാച്ചി താലൂക്കിലെ ഓടക്കയം സ്വദേശിയായ ഒവിആര്‍ സോമസുന്ദരം.

മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദം നേടിയ സോമസുന്ദരം ഉപരിപഠനത്തിനു പോകാതെ ഗ്രാമത്തിലെ സ്വന്തം കൃഷിയിടത്തിലേക്ക് ഇറങ്ങുകയായിരുന്നു.

മരണാന്തര ബഹുമതിയായിട്ടാണ് ഡോ.ഹരിദാസിന് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നത്.

നാളികേര മേഖലയില്‍, പ്രത്യേകിച്ച് വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണത്തിന് അദ്ദേഹം നല്കിയ മഹത്തായ സംഭാവനയുടെ പേരിലാണ് ഈ പുരസ്‌കാരം. കോഴിക്കോട് ജനിച്ച ഡോ.ഹരിദാസിന്റെ കുടുംബവീട് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലാണ്.

1998 ല്‍  കൊച്ചിയില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപിക്കുന്നതിനായി ക്ഷണിക്കപ്പെട്ടു. അനേകം അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

നാളികേര വികസന ബോര്‍ഡും അമൃത ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് നടത്തുന്ന വിവിധ ഗവേഷണങ്ങളുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററാണ് ഡോ. ഹരിദാസ്. ഭക്ഷണസാധനങ്ങള്‍ തയാറാക്കാന്‍ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ അതിന് എത്രത്തോളം ഹൃദ്‌രോഗ സാധ്യത ഉണ്ട് എന്നതായിരുന്നു ഗവേഷണം.

സൂര്യകാന്തി എണ്ണയുമായി താരതമ്യം ചെയ്തായിരുന്നു പഠനം നടത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഹൃദ്‌രോഗികളെ തന്നെയാണ് പഠനവിധേയമാക്കിയത്. വെളിച്ചെണ്ണയും ഹൃദ്‌രോഗവുമായി ഒരു ബന്ധവുമില്ല എന്നതായിരുന്നു പഠനഫലം. പക്ഷെ 2012ല്‍ ഗവേഷണം പൂര്‍ത്തിയാകുന്നതിനും മുമ്പെ ഡോ.ഹരിദാസ് മരിച്ചു. ലോകത്ത് ആദ്യമായാണ് വെളിച്ചെണ്ണയെ കുറിച്ച് ഇത്തരത്തില്‍ ഒരു ഗവേഷണം നടന്നത്.

കര്‍ണാടകത്തിലെ മികച്ച നാളികേര കര്‍ഷകനാണ് വിജയകുമാര്‍. ഹരിതവിപ്ലവത്തിന്റെ ഭാഗമായി ഫിലിപ്പീന്‍സില്‍ നിന്ന് പുതിയ ഇനം നെല്‍വിത്തിനങ്ങള്‍ കൊണ്ടു വന്നപ്പോള്‍ രാജ്യത്ത് ആദ്യമായി ഐ.ആര്‍ – 8 എന്ന അത്യുത്പാദന ശേഷിയുള്ള നെല്ല് കൃഷി ചെയ്ത കര്‍ഷകനാണ് വിജയകുമാര്‍.

1997 ല്‍ ബാംഗളൂര്‍ താലൂക്കിലെ കൊളുരുവില്‍ അദ്ദേഹം ഭാഗ്യലക്ഷ്മി ഫാംസ് എന്ന പേരില്‍ 3000 നാളികേര വൃക്ഷങ്ങളുള്ള ഒരു കൃഷിയിടം ഉണ്ടാക്കി. നാളികേരത്തിനൊപ്പം 3000 മാവ്, 1000 സപ്പോട്ട, കാപ്പി, ലിച്ചി, റംബുട്ടാന്‍ തുടങ്ങിയവ ഇടവിളയായും നട്ടു വളര്‍ത്തി. നാളികേര വികസന ബോര്‍ഡ്, വിവിധ കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവയുടെ വിവധി സമിതികളില്‍ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.