Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സമസ്യകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 02:26 pm IST
in Varadyam

ജീവിതത്തിന്‍ രഥം നേരേ

തിരഞ്ഞാളുന്ന അഗ്നിയില്‍

ചിറകിന്‍ താങ്ങുമില്ലാതെ

ഉഴറുന്നുണ്ട് യാത്രികര്‍

അറിയാം ആഴിതന്നാഴം

ഒഴുക്കില്‍ തീരദൂരവും

എങ്കിലും പുഴയായല്ലോ

പായാനായുന്നു നാളുകള്‍.

അഴകിന്‍ വാനമേറ്റുന്നു

അലിവിന്‍ വര്‍ഷമേഘവും

കരിയായ് തങ്ങി നില്‍ക്കുന്നു

ഒഴിയാ വന്ധ്യമേഘവും.

ഇതുപോലല്ലി ജീവന്റെ

അഴിയാത്ത സമസ്യകള്‍

ഇരുളും വെട്ടവും പോലെ

രണ്ടുപക്ഷവും ഒന്നുപോല്‍.

അറിയും സ്‌നേഹ വിത്താലേ

വിളയിക്കുന്നൊരു ലോകവും

വരളും ഹൃത്താലത്യന്തം

ശോകമേറ്റുന്ന മാര്‍ഗ്ഗവും.

തെളിയും താരമാര്‍ഗ്ഗങ്ങള്‍

സൗരയൂഥ വിഹായസിന്‍

പുറത്തു നിന്നല്ലോ സാകൂതം

കണ്ടു നില്‍പ്പിതു കാണികള്‍.

അകമേയാളുമാ സ്‌നേഹ

ക്കതിരില്‍ക്കണ്ണു വച്ചവര്‍

പതിവായ്ച്ചാരി നില്‍ക്കുന്നു

എരി വേല്‍ക്കാവിലപ്പൊഴും.

നൂറും പാലതും നല്‍കി

ക്കളത്തിലവരാടവേ

കനലായ്‌ക്കത്തിടും കാലം

നെരിപ്പോടതു മാതിരി.

എരിയും ദീപനാളിയില്‍

ഇതളടര്‍ന്നിടുമാവിധം

മനസ്സിന്നിതളടര്‍ന്നല്ലോ

പിടയുന്നിതു യാത്രികര്‍.

എരിയാനെണ്ണയില്ലെന്നാള്‍

എരിപൊരിക്കൊണ്ട വേളയില്‍

എത്തീ വണിക സംഘങ്ങള്‍

നിറകുടങ്ങളുമേന്തുവോര്‍.

പലരായ്‌പ്പല കാലത്തായ്

എണ്ണയിറ്റിയുണര്‍ത്തിപോല്‍

ഒരുനാള്‍ എണ്ണവറ്റിപ്പോയ്

തളര്‍ന്നോ നെടുനാളവും…?

ഇവിടെക്കരയും കടലും

സന്ധിയില്ലാതടുക്കവേ

ജടയില്‍ക്കറുത്ത കൈമുദ്ര

കാലുറഞ്ഞതു പോലെയായ്.

നടുവില്‍ത്താങ്ങു തേടുന്നൂ

നടുകീറിയ ജാതകം.

കൂട്ടിവയ്‌ക്കാനുദ്യമിപ്പൂ

പാഴ്ശ്രമങ്ങള്‍, ഉടമ്പടി.

ഒരുനാള്‍ ഓര്‍മക്കമ്പളം

നീര്‍ത്തിനിന്നു ക്ഷണിച്ചിടാം

പലനാള്‍ ആരുമോരാതെ

വല നെയ്യുന്നു കാഴ്ചകള്‍.

പതിവായ് വാതുവയ്‌ക്കുന്നൂ

പതിവിന്മേലെയടുത്തവര്‍

കണ്‍കളാലാത്മ ഹര്‍ഷത്തിന്‍

കടമ്പുകള്‍ വളര്‍പ്പവര്‍

പോയ മൗന വിലാപത്തിന്‍

അര്‍ത്ഥ പൂര്‍ണ വിരാമവും

അര്‍ത്ഥമില്ലെന്നു ചൊല്ലുന്നൂ

അന്ത്യയാത്രക്കൊരുങ്ങുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

Entertainment

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

India

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പുതിയ വാര്‍ത്തകള്‍

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.