Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പ്രണയസായൂജ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 10:49 am IST
in Varadyam

ഇതൊരു രാജാവിന്റെ കഥയാണ്. ഇന്നത്തെ രാജാവിന്റെ കഥ! ഭൂമീനാഥരായി ഇപ്പോഴും അധിപന്മാരേറെയുണ്ടല്ലോ. അവരിലൊരു ദിവ്യപ്രേമാര്‍ത്ഥിയുടെ സുചരിതം.

രാജമനസ്സിനെ ഉദാത്തമേഖലയിലേക്കുയര്‍ത്തിയ ഒരു ‘സ്ത്രീ’യുടെ അനുഗ്രഹം കൂടിയാണിത്.

ജന്മപഥത്തിലൊരു മിന്നലായിവന്ന് കുറച്ചുനേരം പ്രഭചൊരിഞ്ഞ് മറഞ്ഞുപോയവള്‍. രഥം കടന്നുപോകുന്ന വഴിയ്‌ക്കരികില്‍ നിന്ന് ഊര്‍ജ്ജസൂനങ്ങള്‍ വര്‍ഷിച്ചവള്‍.

ആ മുഖം തിരഞ്ഞ് എത്രനാള്‍ നടന്നു! അദ്ദേഹം ഓര്‍ത്തു. ആള്‍ക്കൂട്ടത്തില്‍ പരതി. എത്രയെത്ര മുഖങ്ങള്‍! തന്റെ കണ്ണുകളിലെ വെളിച്ചം മങ്ങിയതായി തോന്നി. സുന്ദരമായ ഒന്നും ഇനി ഈ ഭൂമിയില്‍ കാണാനാവുകയില്ലെന്ന് ഉറപ്പിച്ചു.

നിരാശയുടെ ഒരു മുഹൂര്‍ത്തത്തില്‍ ഉണര്‍വിന്റേയും സ്വപ്‌നത്തിന്റേയും അതിര്‍വരമ്പുകളിലെവിടെയോവെച്ച് ആ വദനം ഒരു ദൃശ്യവിസ്മയമായി മനസ്സല്‍ ഊര്‍ന്നു വീണു. ധ്യാനനിമഗ്നമായ മുഖം. പരിസരമാകെ പ്രഭവിതറി ആ മുഖകാന്തി. പതുക്കെ കണ്ണുകള്‍ തുറന്ന് അവള്‍ തന്നെ നോക്കി. ആ കണ്ണുകളിലെ അഗാധത. ശാന്തി, സ്‌നേഹം…തിരയിളക്കമില്ലാത്ത ആഴക്കടല്‍പോലെ തോന്നിച്ചു.

അവളനുവദിക്കാതെ ദര്‍ശനം സാധ്യമല്ലെന്ന അറിവ് പിന്നീടുമാത്രമേ ഉണ്ടായുള്ളു. തന്റെ വിവരമില്ലായ്‌മ.

എന്നും യാത്രയുടെ ഇടയില്‍ ഒരു സ്ഥലത്തെത്തുമ്പോഴുള്ള ഊര്‍ജ്ജപ്രവാഹം. അറിയാന്‍ എത്രകാലമെടുത്തു. മനസ്സിന്റെ വാതായനങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നല്ലോ, അപ്പോള്‍. അവളുടെ സ്‌നേഹം ഒരു കാറ്റായിവന്ന് അതുതുറന്നു.

രാജമനസ്സില്‍ പോയ കാലങ്ങള്‍ സ്മൃതിപഥത്തില്‍ വന്നു. എത്ര തവണ ആ വഴികളിലൂടെ കടന്നുപോയി. അവളുടെ വറ്റാത്ത സ്‌നേഹമാണ് തനിക്ക് ദിനം മുഴുവന്‍ ഉത്സാഹം പകരുന്നതെന്നറിയാന്‍ എത്ര വൈകി. ആ സ്ഥലത്തിന്റെ പ്രത്യേകതയായിക്കണ്ട് ആരംഭിച്ച അന്വേഷണം. തനിക്ക് എവിടേയും എത്താനായില്ല. അവിടെയൊന്നും ഒരു ആരാധനാലയമോ സന്യാസിമാരോ സിദ്ധന്മാരോ ഇല്ല എന്ന അറിവ് ആശ്ചര്യമായി.

തന്നില്‍ വരുന്ന മാറ്റം? അതിനുത്തരവാദി ആരാണ്? ആരാണിവള്‍? എങ്ങനെ കണ്ടുപിടിയ്‌ക്കും? സ്വന്തമാക്കാതെ വയ്യ.

രാജാവില്‍ പ്രണയത്തിന്റെ ആദ്യരേണുക്കള്‍ പാറിവീണു.

ദര്‍ശനം ഉന്മത്തമാക്കിയ മനസ്സ്. കാണാന്‍ കഴിയാത്ത വ്യഥ. ആരിലും ആ ദേവകന്യകയെ ദര്‍ശിക്കുവാന്‍ തുടങ്ങുന്ന വിഭ്രമം. ഓരോ ശ്വാസനിശ്വാസവും അവള്‍ക്കുള്ള അര്‍ച്ചനയായി മാറി. ഏത് കോണിലായാലും തന്റെ ദുഖം ഒരു നനവായി അവളില്‍ പടര്‍ന്നിറങ്ങണേയെന്ന് പ്രപഞ്ചശക്തികളോട് കേണു.

സമയസൂചിക മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഋതുക്കള്‍ മാറിമാറി വന്നു.

അങ്ങനെ ഒരു ദിനം കാട്ടിലൂടെ കടന്നുപോകുമ്പോള്‍ പൂക്കള്‍ ശേഖരിക്കുന്ന അവള്‍! ഒരു കാന്തം ആകര്‍ഷിക്കുന്നതുപോലെ അവള്‍ക്കരികിലേക്ക് നീങ്ങി, ഭൂപന്‍.

‘നീ ആരാണ്’ എന്ന ചോദ്യത്തിന് ”ഞാനൊരു സാധാരണക്കാരി. അങ്ങെന്നെ അറിയില്ല” എന്നവള്‍ മറുപടി പറഞ്ഞു.

”പക്ഷേ എനിക്ക് നിന്നെ അറിയാം. നിന്റെ ഹൃദയം അറിയാം. അതില്‍ നിന്നുവരുന്ന പ്രകമ്പനങ്ങളറിയാം. അവ എന്നില്‍ വരുത്തിയ മാറ്റങ്ങള്‍ അറിയാം. വരൂ എന്റെ കൂടെ. എന്റെയരികില്‍ കഴിയാം! നിനക്കെല്ലാം ഞാന്‍ നല്‍കാം, എന്നേയും”.

രാജന്റെ അഭ്യര്‍ത്ഥന അവളില്‍ മന്ദഹാസമായി. സുഗന്ധതൈലം പോലെ വാക്കുകളുതിര്‍ന്നു. എനിയ്‌ക്കൊന്നും ആവശ്യമില്ല. അങ്ങയെ ഒരു അലൗകിക തലത്തിലേയ്‌ക്കുയര്‍ത്തുകയായിരുന്നു എന്റെ ലക്ഷ്യം. കൂടുതല്‍ അവബോധത്തിലേക്ക്, നല്ല ഭരണാധികാരിയിലേക്ക്. ഉറങ്ങിക്കിടന്നിരുന്ന ആ ബോധത്തെ ഒന്നു തൊട്ടുണര്‍ത്തുകമാത്രമായിരുന്നു, ഞാന്‍.

പോവുക. ഒരു നല്ല ഭരണാധിപനായി, സന്തതിപരമ്പരകള്‍ക്ക് ജന്മം നല്‍കി, ഭൂമിയുടെ എല്ലാ അര്‍ത്ഥത്തിലുമുള്ള അധിപനാവുക. അങ്ങയിലൂടെ ഭൂമി സമ്പുഷ്ടമാവട്ടെ.

”എവിടെയിരുന്നാലും എന്റെ സ്‌നേഹം വഴികാട്ടിയായി തുടരും. എന്നെ ഓര്‍ക്കുന്ന നിമിഷം ഒരു ഊര്‍ജ്ജപ്രവാഹം ഉളവാകും. വിഷമഘട്ടങ്ങളെ തരണം ചെയ്യാനാവും”.

അവളുടെ ശബ്ദം നേര്‍ത്തുനേര്‍ത്തില്ലാതെയായി.

ഒരു മോഹനിദ്രയില്‍ എന്നപോലെ അദ്ദേഹം ഉണര്‍ന്നു. ചുറ്റും നോക്കി. സ്വപ്‌നമോ, യാഥാര്‍ത്ഥ്യമോ?.

ഒരിയ്‌ക്കലും നേരില്‍ കാണാന്‍ കഴിയാത്ത അവള്‍ ഏതു ജന്മത്തിന്റെ തുടര്‍ച്ചയാണ്? അതോ, വരും ജന്മങ്ങളിലെ മുന്‍കാഴ്ചയോ?. ജന്മങ്ങളുടെ നീണ്ട പാതയില്‍ എവിടെവച്ച് ഇനി കാണും?.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

Entertainment

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.